ന്യൂദല്‍ഹി: ഭഗവാന്‍ രാമന്‍ ആഗ്രഹിച്ചിട്ടുണ്ടാവും ആദ്യ ക്ഷണം എനിക്ക് തന്നെ നല്‍കണമെന്ന്, അയോധ്യാ കേസിലെ പരാതിക്കാരനായ ഇക്ബാല്‍ അന്‍സാരി പറഞ്ഞു. ഈ ക്ഷണം ഞാന്‍ സ്വീകരിക്കുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും സൗഹാര്‍ദ്ദത്തില്‍ ജീവിക്കുന്ന ഭൂമിയാണ് അയോധ്യ. ക്ഷേത്ര ഭൂമിയില്‍ പൂജ നടക്കണം. അതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിജി അയോധ്യയിലേക്ക് എത്തുകയാണ്, അന്‍സാരി കൂട്ടിച്ചേര്‍ത്തു. കേസിലെ യഥാര്‍ഥ പരാതിക്കാരനായ ഹാഷിം അന്‍സാരിയുടെ മകനാണ് ഇക്ബാല്‍.
അയോധ്യയില്‍ നാളെ നടക്കുന്ന ഭൂമിപൂജയ്‌ക്ക് പങ്കെടുക്കുന്നതിനായി ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ആദ്യക്ഷണക്കത്ത് നല്‍കിയത് ഇക്ബാല്‍ അന്‍സാരിക്കാണ്. അയോധ്യയിലെ പ്രശ്‌നങ്ങളെല്ലാം സുപ്രീംകോടതി വിധിയോടെ അവസാനിച്ചു കഴിഞ്ഞതായും അന്‍സാരി പറഞ്ഞു. അയോധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രമുയരുന്നതോടെ അയോധ്യയുടെ മുഖച്ഛായ മാറും. അയോധ്യ കൂടുതല്‍ മനോഹരമായി മാറുന്നത് മാത്രമല്ല, ലോകമെങ്ങുമുള്ള തീര്‍ഥാടകര്‍ ഇവിടേക്ക് ഒഴുകിത്തുടങ്ങുന്നതോടെ പ്രാദേശികവാസികളുടെ തൊഴില്‍ ലഭ്യത വന്‍തോതില്‍ ഉയരുമെന്നും അന്‍സാരി പറഞ്ഞു.
പ്രധാനമന്ത്രിക്ക് ഭഗവാന്‍ ശ്രീരാമന്റെ നാമം ആലേഖനം ചെയ്ത പ്രത്യേക തുണിയില്‍ പൊതിഞ്ഞ രാമചരിത മാനസത്തിന്റെ കോപ്പി സമ്മാനിക്കുമെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: