തൊടുപുഴ: നഗരത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ മയിലിനെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ആനക്കൂട് സരസ്വതി സ്കൂളിന് സമീപമുള്ള കിഴക്കേതില്‍ കെ.ആര്. ശ്രീവത്സന്റെ പറമ്പിലാണ് തിങ്കളാഴ്ച ഒരു വയസോളം പ്രായമുള്ള ആണ്മയിലിന്റെ ജഡം കണ്ടത്.
വീട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അറക്കുളം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഇ.ബി. ഷാജുമോന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും മേല്‍നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
ജില്ലാ മൃഗാശുപത്രിയിലെ സീനിയര്‍ വെറ്റനറി സര്ജന് വി.ആര്. രാജേഷെത്തി പോസ്റ്റ്മോര്‍ട്ടം നടത്തി. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൃതദേഹം ഏറ്റുവാങ്ങി അറക്കുളം സെക്ഷന്‍ ഓഫീസിന് സമീപം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുകയായിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.
ദേശീയപതാക പുതപ്പിച്ച് സല്യൂട്ട് നല്‍കിയാണ് ദേശീയപക്ഷിക്ക് യാത്രാമൊഴി നേര്‍ന്നത്. മയിലിന്റെ ശരീരത്തില്‍ പ്രത്യക്ഷത്തില്‍ മുറിവുകളൊന്നുമുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: