കണ്ണൂര്‍: കൊളക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പുകളെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പേരാവൂര്‍ മേഖലയിലെ പ്രമുഖ സിപിഎം നേതാവും ജില്ലാ കമ്മറ്റി അംഗവുമായ വി.ജി. പത്മനാഭന്റെ മകനും ഡിവൈഎഫ്ഐ നേതാവുമായ വി.സി. വിനീഷിനെ ബാങ്കില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു എങ്കിലും തീവെട്ടിക്കൊള്ള പോലീസിനെ അറിയിക്കാതെ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണ് ഭരണസമിതിയും ഡിപ്പാര്‍ട്ട്മെന്റ് ചെയ്തത്.
ജില്ലയില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഭരിക്കുന്ന ബാങ്കുകളില്‍ നടക്കുന്ന അഴിമതിയുടെയും തട്ടിപ്പിന്റെയും ഉദാഹരണമാണ് കൊളക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിലെ സ്വര്‍ണ്ണ തട്ടിപ്പോടെ പുറത്ത് വന്നിരിക്കുന്നത്. ബാങ്കിലെ ക്ലര്‍ക്ക് മാത്രമായ വിനീഷ് എങ്ങനെ ഇത്രയും വലിയ തട്ടിപ്പു നടത്തിയതെന്ന് ബാങ്ക് ഭരിക്കുന്ന സിപിഎം വ്യക്തമാക്കണം.
ക്ലര്‍ക്കിനെ മാത്രം സസ്പെന്‍ഡ് ചെയ്ത് മറ്റുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സി പി എമ്മും ബാങ്ക് ഭരണസമിതിയുംസ്വീകരിച്ചത്. ഈ പകല്‍കൊള്ള പുറത്തറിയാതിരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്ന് സംശയിക്കുന്നു. സഹകരണ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തില്‍ വരണം സമയാസമയം ബാങ്കുകളില്‍ പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥരുടെ ഉദാസീനത ആണ് ഇത്തരം തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ബിജെപി ആരോപിച്ചു. ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ് അധ്യക്ഷനായി. കെ.കെ വിനോദ് കുമാര്‍, ബിജു ഏളക്കുഴി പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: