വാമനപുരം: സംസ്ഥാനത്തെ ദിനംപ്രതി പെരുകുന്ന കൊറോണ പോസിറ്റീവ് കേസ് പോലെയാണ് വാമനപുരം പഞ്ചായത്തിലെ അഴിമതിയും. ബലിപ്പെരുന്നാള്‍ അവധി ദിവസത്തില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും സാധനങ്ങള്‍ കടത്തി.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് വാമനപുരം പഞ്ചായത്ത് ഓഫീസ് അവധി ദിവസം തുറന്ന് കമ്പ്യൂട്ടറുകള്‍ അടക്കം രണ്ട് ലോഡ് സാധനങ്ങള്‍ കടത്തിക്കൊണ്ടു പോയത്. പെരുന്നാള്‍ അവധി ദിവസമായതിനാല്‍ ജംങ്ഷനിലും പരിസരത്തും ആരും ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കിയാണ് പഞ്ചായത്തംഗമല്ലെങ്കിലും പഞ്ചായത്ത് ഓഫീസില്‍ എപ്പോഴും കയറി ഇറങ്ങുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി എത്തിയത്.
സംശയം തോന്നിയ പ്രദേശവാസികള്‍ വിവരം അറിയിച്ച് ജനപ്രതിനിധികള്‍ എത്തുന്നതിനിടയില്‍ രണ്ടാമത്തെ ലോഡും കയറ്റി സെക്രട്ടറി മുങ്ങി. പഞ്ചായത്തിനോടനുബന്ധിച്ചു നടത്തിയിരുന്ന കറി പൗഡര്‍ യൂണിറ്റിന്റെ യന്ത്രസാമഗ്രികളും കമ്പ്യൂട്ടര്‍ പഠനകേന്ദ്രത്തിലെ കമ്പ്യൂട്ടറുകളും കടത്തിയതില്‍ ഉള്‍പ്പെടും. ഇതിന് പഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ഒത്താശ ഉണ്ടെന്ന് കാണിച്ചു ബിജെപി ജനപ്രതിനിധികള്‍ വെഞ്ഞാറമൂട് സ്റ്റേഷനില്‍ പരാതി കൊടുത്തു. ഇതറിഞ്ഞു കടത്തികൊണ്ടു പോയതില്‍ ഉപയോഗശൂന്യമായവ കഴിഞ്ഞ ദിവസം പാതിരാത്രിയില്‍ വാമനപുരം ഗ്രന്ഥ ശാലാ ഹാളിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പഞ്ചായത്തിലെ സാധനങ്ങള്‍ കടത്തിക്കൊണ്ട് പോയവര്‍ക്കെതിരെ പോലീസ് മോഷണശ്രമത്തിനു കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
പഞ്ചായത്തില്‍ നിന്നും ലഭ്യമാകുന്ന ആനുകൂല്യങ്ങളും സഹായങ്ങളും പാര്‍ട്ടി അനുഭാവികള്‍ക്കും ബന്ധുക്കള്‍ക്കും മാതമേ നല്‍കുന്നുള്ളൂ എന്ന ആക്ഷേപം ഇരിക്കവെയാണ് സാധനം കടത്ത്. ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് ഓഫീസ് ആവശ്യത്തിനുള്ള ഒരു വാഹനം ടെണ്ടര്‍ നടപടികളില്‍ തിരിമറി നടത്തി ഭരണകക്ഷിയിലെ ജനപത്രിനിധിയുടെ ഭര്‍ത്താവിന് കൊടുത്തത്. ശൗചാലയവും വിശ്രമസ്ഥലത്തിനുമായി പണികഴിപ്പിച്ചു ഉദ്ഘാടനം ചെയ്ത കെട്ടിടം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാതെ കുടുംബശ്രീ ക്യാന്റീന് പ്രവര്‍ത്തനത്തിന് വിട്ടുകൊടുത്തു. അതിനുപിറകെയാണ് പഞ്ചായത്ത് വക സാധനങ്ങള്‍ സിപിഎം നേതാവി കടത്തിക്കൊണ്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: