Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

അണയാത്ത മാര്‍ഗ്ഗദീപം

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ ആദ്യ പ്രാന്തസംഘചാലക് അഡ്വ. എന്‍. ഗോവിന്ദമേനോന്റെ 121-ാം ജന്മദിനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 03:00 am IST
inArticle

ഏവര്‍ക്കും സഹോദര തുല്യനായിരുന്നു മേനോന്‍സാര്‍. എല്ലാവരെയും സ്‌നേഹിക്കുന്ന വ്യക്തിത്വം. ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖും കേരളത്തിലെ മുതിര്‍ന്ന പ്രചാരകനുമായ ആര്‍. ഹരി (ഹരിയേട്ടന്‍) യുടെ വാക്കുകള്‍ മതി ഗോവിന്ദമേനോനെ മനസിലാക്കാന്‍. ‘മറ്റുള്ളവരോട് ഹൃദയ നൈര്‍മല്യവും മനസ്സലിവും കാണിച്ചിരുന്ന അജാതശത്രുവായിരുന്നു മേനോന്‍സാര്‍’. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ ആദ്യ പ്രാന്ത സംഘചാലകായിരുന്ന അഡ്വ. എന്‍. ഗോവിന്ദമേനോന് ഇന്ന് 121-ാം ജന്മദിനം. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ അധ്യക്ഷനെന്ന നിലയിലും ശ്രദ്ധേയനായ അദ്ദേഹം കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ ജനിച്ച് വിദ്യാഭ്യാസത്തിനുശേഷം അഭിഭാഷകനായി കോട്ടയം നഗരത്തെ തന്റെ പ്രവര്‍ത്തനകേന്ദ്രമാക്കി മാറ്റി.

പ്രവര്‍ത്തന വികാസവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ സര്‍സംഘചാലക് ഗുരുജിയുമായി പരിചയത്തിലായതോടെയാണ് മേനോന്‍ സാറിന്റെ സംഘബന്ധം ദൃഢമായത്. ഗുരുജി പലപ്പോഴും മേനോന്‍സാറിന്റെ വീട്ടിലെ അതിഥിയുമായിരുന്നു. 1950 കളില്‍ കോട്ടയത്തെ സംഘചാലകായി അദ്ദേഹം നിയുക്തനായി.

1947 മുതല്‍ 1952 വരെ എന്‍എസ്എസിന്റെ അധ്യക്ഷനായിരുന്നു. കോട്ടയം കളക്‌ട്രേറ്റിന് സമീപം താമസിച്ചിരുന്ന അദ്ദേഹം വീടായ തുളസി ഭവനം എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും തുറന്നിട്ടിരുന്നു. വീട്ടിലെത്തുന്ന അതിഥി ആരായാലും കൂടെയിരുത്തി ഭക്ഷണം കഴിപ്പിക്കുകയെന്നതായിരുന്നു മേനോന്‍സാറിന്റെ ശീലം. ഇക്കാര്യത്തില്‍ സംഘ സ്ഥാപകനായ പൂജനീയ ഡോക്ടര്‍ജിയോടാണ് മേനോന്‍ സാറിനെ പലരും തുലനപ്പെടുത്തുന്നത്.

1961-62 കാലഘട്ടത്തില്‍ പാലക്കാട് നടന്ന സംഘ ശിക്ഷാവര്‍ഗില്‍ (ഛഠഇ) സര്‍വാധികാരിയായിരുന്ന മേനോന്‍സാര്‍ 1964 മേയില്‍ കോയമ്പത്തൂരില്‍ നടന്ന സംഘശിക്ഷാവര്‍ഗിലാണ് കേരളത്തിന്റെ ആദ്യ പ്രാന്തസംഘചാലകായി പൂജനീയ ഗുരുജിയാല്‍ നിയോഗിക്കപ്പെട്ടത്. രാഷ്‌ട്രീയ എതിരാളികള്‍ പോലും മേനോന്‍ സാറിന് അതിരറ്റ ആദരവാണ് നല്‍കിയത്. മുന്‍ മുഖ്യമന്ത്രി സി. അച്യുത മേനോന്‍ രാഷ്‌ട്രീയ എതിര്‍പ്പുകള്‍ക്കപ്പുറം മേനോന്‍ സാറിനെ ആദരിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്‍ അടിയന്തരാവസ്ഥക്കാലത്ത് മേനോന്‍സാറിനെ അറസ്റ്റു ചെയ്യാന്‍ വ്യഗ്രത കാട്ടിയെങ്കിലും അച്യുതമേനോന്‍ അതിനെ എതിര്‍ത്തിരുന്നു. തൃശൂര്‍ പൂരപ്പറമ്പില്‍ ശാഖ നടത്തുന്നതിനെ തടയാനെത്തിയ പോലീസ് നടപടി ശ്രദ്ധയില്‍പ്പെടുത്തി കരുണാകരന്റെ അടുത്തെത്തിയ മേനോന്‍സാര്‍ പൂരപ്പറമ്പ് കരുണാകരന്റെ വ്യക്തിഗത ഉടമസ്ഥതയിലുള്ളതല്ല എന്ന് തുറന്നടിക്കാനും മടികാണിച്ചില്ല. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും സംഘത്തോടൊപ്പം നിന്ന മേനോന്‍സാര്‍ ആദ്യകാല പ്രവര്‍ത്തകര്‍ക്ക് പ്രേരണാ സ്രോതസ്സായിരുന്നു. പാലാ കടപ്പാട്ടൂരില്‍ പ്രശസ്തമായി നിലകൊള്ളുന്ന മഹാദേവര്‍ക്ഷേത്രം ഈ നിലയിലെത്തുന്നതിന് മേനോന്‍സാറും കാരണക്കാരനായി. ചെറുതും വലുതുമായ നിരവധി സംഘടനകള്‍, ക്ഷേത്രങ്ങള്‍, ബാര്‍ അസോസിയേഷന്‍ എന്നിവയ്‌ക്കു സാരഥ്യം വഹിച്ച അദ്ദേഹം നഗരസഭാംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു.

1977 ജൂണ്‍ രണ്ടിന് ദിവംഗതനായ അദ്ദേഹത്തെപ്പറ്റി മുതിര്‍ന്ന സംഘപ്രവര്‍ത്തകനും ജന്മഭൂമി മുന്‍ എഡിറ്ററുമായ പി. നാരായണ്‍ജി ഇങ്ങനെ പറയുന്നു. ‘നമ്മെ വിസ്മയിപ്പിക്കുന്ന മേധാശക്തിയും തന്റേടവും കര്‍മ്മധീരതയും പ്രകടിപ്പിച്ച വ്യക്തിത്വമാണ് മേനോന്‍ സാറിന്റേത്. എന്തുചെയ്യുമ്പോഴും അത് സമഗ്ര ഹൈന്ദവ താല്പര്യത്തിന് എങ്ങനെ ഗുണകരമാകുമെന്ന് ചിന്തിച്ചിരുന്നു. അസാമാന്യ ധീരത പ്രകടിപ്പിച്ച അദ്ദേഹം ഒരു പ്രലോഭനത്തിലും കുടുങ്ങിയില്ല. നവനീതവും വിശാലവുമായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്’.

അഖില്‍ കൃഷ്ണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.