കോഴിക്കോട്: പന്തീരാങ്കാവ് ലീ ഗാമാ ട്രേഡേഴ്‌സില്‍ നടന്ന കവര്‍ച്ചയ്‌ക്ക് പിന്നില്‍ വിദഗ്ധ സംഘമെന്ന് സൂചന. കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് സമാനകേസുകള്‍ പരിശോധിക്കുന്നു. ജില്ലയില്‍ മുമ്പും വിവിധയിടങ്ങളില്‍ ഷട്ടര്‍ തകര്‍ത്ത് മോഷണം നടന്നിട്ടുണ്ട്. പൂട്ടുകള്‍ തകര്‍ക്കാതെ വാഹനമുപയോഗിച്ച് ഷട്ടര്‍ വലിച്ച് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടക്കുന്നത്.
വിദഗ്ധരായ ഒരു സംഘമാണ് ഇതിന് പിന്നിലെന്ന്‌സൂചനയുണ്ടെന്നും അന്വേഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് കടയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം നടന്നത്. ഹാര്‍ഡ്‌വെയര്‍, സാനിറ്ററി, ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. കടയിലെ സിസിടിവി ക്യാമറകളും മോഷ്ടിച്ചാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്. സമീപത്തെ അയ്യപ്പമഠത്തില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ ഒരു സ്ത്രീയടക്കം രണ്ടു പേരാണ് ഉള്ളത്. ഇവര്‍ ബൈക്കില്‍ മടങ്ങുന്നതും ദൃശ്യത്തിലുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ നഗരത്തിലും സമീപപ്രദേശങ്ങളിലുമായി ചെറുതും വലുതുമായി പതിനെട്ടോളം മോഷണമാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: