Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ജ്ഞാനതപസ്വിനിയായ ഒരു മുത്തശ്ശി

ഏഴു പതിറ്റാണ്ടിലേറെക്കാലം ഭാരതത്തിന്റെ ആദ്ധ്യാത്മിക സംസ്‌കൃതിയുടെ പ്രകാശം പ്രോജ്വലിപ്പിക്കുവാന്‍ അക്ഷരകലയുടെ തിരുമുറ്റത്ത് നിശ്ശബ്ദമായി ഉപാസന നടത്തിയ ആ എഴുത്തുകാരി കാലയവനികയ്‌ക്കുള്ളിലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 03:00 am IST
inVaradyam

നാലപ്പാടന്റെ മണ്ണാണ് തൃശ്ശൂരെ പുന്നയൂര്‍ക്കുളം.  തുടമുള്ള കതിരുകള്‍ വിളഞ്ഞ സാഹിത്യത്തിലെ മുണ്ടകപ്പാടം.  ബാലാമണിയമ്മയും മാധവിക്കുട്ടിയും എം. ടി. വാസുദേവന്‍ നായരും തുടങ്ങി എത്രയോ പ്രതിഭകള്‍ക്കു വളക്കൂറേകിയ മണ്ണ്.  അവരോടൊപ്പം പ്രശസ്തിയാര്‍ജ്ജിക്കുവാനായില്ലെങ്കിലും ആ നിരയില്‍ പരിഗണിക്കപ്പെടേണ്ട ഒരു ജ്ഞാനതപസ്വിനി ഇവിടെ ഉണ്ടായിരുന്നു-പുന്നയൂര്‍ക്കുളം ടി. കാര്‍ത്ത്യായനി അമ്മ.  ഏഴു പതിറ്റാണ്ടിലേറെക്കാലം ഭാരതത്തിന്റെ  ആദ്ധ്യാത്മിക സംസ്‌കൃതിയുടെ പ്രകാശം പ്രോജ്വലിപ്പിക്കുവാന്‍ അക്ഷരകലയുടെ തിരുമുറ്റത്ത് നിശ്ശബ്ദമായി ഉപാസന നടത്തിയ ആ എഴുത്തുകാരി അടുത്തിടെ കാലയവനികയ്‌ക്കുള്ളിലായി.  ടി. കാര്‍ത്ത്യായനി ടീച്ചര്‍ എന്ന പേരില്‍ ആദ്ധ്യാത്മിക മാസികകളില്‍ നിരന്തരം ലേഖനങ്ങള്‍ എഴുതുകയും, നിരവധി ഗ്രന്ഥങ്ങള്‍ പ്രകാശിപ്പിക്കുകയും ചെയ്തു.

1930 സെപ്റ്റംമ്പര്‍ 14 നു പുന്നയൂര്‍ക്കുളത്ത് ശ്രീനിവാസന്‍ എംബ്രാന്തിരിയുടെയും തെണ്ടിയത്ത് അമ്മിണിയമ്മയുടെയും മകളായി ജനിച്ച കാര്‍ത്ത്യായനി അമ്മയുടെ ഭര്‍ത്താവ് പറവൂര്‍ ഉണ്ണിനാരായണന്‍ നായര്‍ ആയിരുന്നു.  പുന്നയൂര്‍ക്കുളം രാമരാജ യുപി സ്‌കൂള്‍, ഗുരുവായൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഒറ്റപ്പാലം എന്‍എസ്എസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മഞ്ചേരി ഹൈസ്‌കൂള്‍, പുന്നയൂര്‍ക്കുളം നാലപ്പാടന്‍ വനിതാ കോളേജ് എന്നിവടങ്ങളില്‍ അധ്യാപികയായി ദീര്‍ഘകാലം ജോലി നോക്കി.  എംടിയുടെ ഓപ്പോളായിരുന്ന അവര്‍ക്കു പുസ്തകങ്ങള്‍ വായിക്കുവാന്‍ എത്തിച്ചുകൊടുത്തിരുന്നത് വാസുവായിരുന്നുവെന്ന് അനുസ്മരിച്ചിട്ടുണ്ട്.  ആദ്യകൃതിയായ ‘ഒരുമെഴുകുതിരി പോലെ’ എന്ന ചെറുകഥാ സമാഹാരം, ”എന്റെ സര്‍ഗ്ഗചേതനകളെ തൊട്ടുണര്‍ത്തിയ പ്രിയ ബാലാമണിയോപ്പുവിന്” എന്നു പറഞ്ഞാണ് സമര്‍പ്പിച്ചിരിക്കുന്നത്. കുട്ടിക്കാലം മുതലുള്ള സ്നേഹിതയായ കാര്‍ത്ത്യായനിക്ക് മാധവിക്കുട്ടിയും ആ ഗ്രന്ഥത്തില്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

കൈതപ്പൂവിന്റെ ഗന്ധം, അറിയാന്‍ ആലോചിക്കാന്‍, വഴിയടയാളങ്ങള്‍, ഭാഗവത തേജസ്സ്, മാര്‍ഗ്ഗദര്‍ശികള്‍, കുന്തിമുതല്‍ കുചേലന്‍ വരെ, കൃഷ്ണവാത്സല്യം, മാതൃത്വത്തിന്റെ  നേതൃത്വം, ബാലജീവാമൃതം  ഭാഗവതം, അപ്പുവിന്റെ യാത്രകള്‍ (ബാലസാഹിത്യം) തുടങ്ങിയവയാണ് ടീച്ചറുടെ മുഖ്യ കൃതികള്‍.  സ്ഫുടം ചെയ്ത ഭക്തി എന്ന ഭാവമാണ് ഇരുട്ടിലെ വിളക്കുനാളം പോലെ ടീച്ചറുടെ രചനകളില്‍ കാണാനാവുന്നതെന്ന് ‘അകക്കണ്ണ് തുറന്നപ്പോള്‍’ എന്ന കൃതിയുടെ ആമുഖത്തില്‍ സി. രാധാകൃഷ്ണന്‍ രേഖപ്പെടുത്തിയിരിക്കുന്നു.  ഏറെക്കാലത്തെ സഫലജീവിതനിഷ്ഠയുടെ അനുഭൂതിയില്‍ നിന്ന് അനര്‍ഗ്ഗളമായി ഒഴുകി വന്ന അറിവിന്റെ മൊഴിമുത്തുകളാണ് ഈ ഗ്രന്ഥത്തിലുള്ളതെന്ന് ഉദിത്ചൈതന്യ സാക്ഷ്യപ്പെടുത്തുന്നു.

വേദേതിഹാസപുരാണങ്ങളിലുള്ള അഗാധമായജ്ഞാനമാണ് കാര്‍ത്ത്യായനി ടീച്ചറുടെ രചനകളുടെഈടുവെയ്‌പ്പ്. ആദ്ധ്യാത്മികത ഇന്ത്യയുടെ കരുത്താണ് എന്നും അത് മനസ്സിന്റെ സംസ്‌കാരമാണ് വെളിപ്പെടുത്തുന്നതെന്നുമുള്ള ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീമദ് ഭാഗവതത്തെയും ശ്രീമദ് ഭഗവദ്ഗീതയെയും മുന്‍നിര്‍ത്തിയുള്ള ആത്മവിചാരങ്ങളാണ് ‘അകക്കണ്ണ് തുറന്നപ്പോള്‍’ എന്ന വിജ്ഞേയമായ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.  ഭഗവാനെ അറിയാനും ദര്‍ശിക്കാനും യഥാര്‍ത്ഥത്തില്‍  ഭഗവാനില്‍ പ്രവേശിക്കുവാനും ഭക്തിക്കു മാത്രമേ കഴിയൂ. ചിത്തശുദ്ധിയാണ് ഭഗവദ് ഭക്തിയുടെ അടിസ്ഥാന ഭാവം.  ആ ഭാവത്തിലേക്ക് ജനതയെ ഉണര്‍ത്താന്‍ ഒരുജന്മം തന്നെ ഉഴിഞ്ഞുവയ്‌ക്കുകയും, അതിനു വേണ്ടി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത ടീച്ചറുടെ ജീവിതംതന്നെ ഈശ്വരാര്‍പ്പിതമായ ഒരു തപസ്സായിരുന്നു എന്നു പറയാം.  അതുകൊണ്ടുതന്നെ ജ്ഞാന തപസ്വിനിയായ ഒരു മുത്തശ്ശിയായി ടീച്ചറെ വിശേഷിപ്പിക്കുന്നത് ഒരു വിശുദ്ധ മാതൃത്വത്തിന് മുന്നിലുള്ള നമസ്‌കാരം അര്‍പ്പിക്കലായിരിക്കും.

പുന്നയൂര്‍ക്കുളത്തു പുറവൂര്‍ വീട്ടില്‍ ആയിരുന്നുതാമസം. അദ്ധ്യാപകരായിരുന്ന ടി. ഗീതയും കൃഷ്ണദാസുമാണ് മക്കള്‍.  ഒരുതലമുറയുടെ അകക്കണ്ണു തുറപ്പിക്കുവാന്‍ തന്റെ ജ്ഞാന സാധനയുടെ പൊരുളടര്‍ത്തി വെളിച്ചം പകര്‍ന്ന ആ മുത്തശ്ശിക്ക് പ്രണാമങ്ങള്‍.

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.