Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎമ്മിനെതിരെ പോര്‍മുഖം തുറന്ന് കുന്നത്തൂരിലെ സിപിഐ, മുഖ്യമന്ത്രിയെ അടച്ചാക്ഷേപിച്ച് സിപിഐയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ ഷേക്സ്പിയര്‍ നാടകത്തിലെ 'ജൂലിയസ് സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണം' എന്ന വിശ്വവിഖ്യാത വാചകമാണ് പോസ്റ്റിന്റെ തലക്കെട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 01:00 am IST
in Kollam

ശാസ്താംകോട്ട: പിണറായി വിജയനും സിപിഎം നേതൃത്വത്തിനുമെതിരെ സിപിഐ കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റ് പുതിയ പോര്‍മുഖം തുറന്നു. കീഴ്ഘടകത്തിന്റെ പ്രവൃത്തി സിപിഐയുടെ ജില്ലാനേതൃത്വത്തിന്റെ മൗനാനുവാദത്തോടെയെന്ന് സൂചന.

സിപിഐ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ആധികാരികമായി ഇട്ട പോസ്റ്റ് പിണറായിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അടച്ചാക്ഷേപിക്കുന്ന തരത്തിലാണ്. ഇന്ന് പാര്‍ട്ടി സംസ്ഥാനനേതൃത്വം വരെ ചര്‍ച്ച ചെയ്യുന്ന കുന്നത്തൂരെ സിപിഐ ഘടകത്തിന്റെ ഫെയ്സ് ബുക്ക് പേജ് ഉദ്ഘാടനം ചെയ്തത് ജൂലൈ നാലിന് മന്ത്രി പി. തിലോത്തമനാണ്. നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ ഷേക്സ്പിയര്‍ നാടകത്തിലെ ‘ജൂലിയസ് സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണം’ എന്ന വിശ്വവിഖ്യാത വാചകമാണ് പോസ്റ്റിന്റെ തലക്കെട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അഴിമതിയുടെ വിഹാരകേന്ദ്രമാണെന്നും ഇതില്‍ നിന്നും തലയൂരാന്‍ സംശുദ്ധരാഷ്‌ട്രീയത്തിന്റെ മേനി ചമഞ്ഞ് നടക്കുന്ന മുഖ്യമന്ത്രിക്കാകില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റ് ഓര്‍മിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നു വരുന്ന അഴിമതിയിലും സ്വജനപക്ഷപാതത്തിലും സിപിഐയുടെ വിയോജിപ്പ് പല വേദികളിലും നേതാക്കള്‍ തുറന്നുപറഞ്ഞിട്ടുള്ളതാണ്. എല്‍ഡിഎഫ് സംവിധാനത്തില്‍ വലിയേട്ടന്‍ ചമയുന്ന സിപിഎം സ്വര്‍ണ കള്ളക്കടത്ത് വിവാദത്തോടെ മുന്നണിയുടെ പ്രതിച്ഛായയാണ് തകര്‍ത്തിരിക്കുന്നതെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റ് സംബന്ധിച്ച് നല്‍കിയ വിശദീകരണത്തില്‍ സിപിഐയുടെ ഒരു ജില്ലാഭാരവാഹി വ്യക്തമാക്കി.

പാര്‍ട്ടിയുടെ സംസ്ഥാന തലത്തിലുള്ള നിലപാടാണ് ഇതെന്നും പേര് വെളിപ്പെടുത്താല്‍ താല്പര്യമില്ലാത്ത അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസും ശിവശങ്കര്‍ സ്വപ്നവിവാദവും ഇടതുപക്ഷത്തിന് വലിയ ക്ഷീണമാണ് വരുത്തിയിട്ടുള്ളതെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത് മുന്നണിക്ക് വലിയദോഷം ചെയ്യും. സംശുദ്ധ രാഷ്‌ട്രീയത്തിന്റെ വക്താക്കളായ സിപിഐക്കും മുന്നണി സംവിധാനം നിലനില്‍ക്കുന്നതിനാല്‍ ഈ ആക്ഷേപങ്ങള്‍ ദോഷമായി ബാധിക്കും. മുമ്പ് അഴിമതിയാരോപണം വന്നപ്പോള്‍ തന്നെ രാജിവച്ച് അന്വേഷണത്തെ നേരിട്ട മന്ത്രിമാരായ എം.എന്‍. ഗോവിന്ദന്‍ നായരും ടി.വി. തോമസും നേതൃത്വം നല്‍കിയ പാര്‍ട്ടി പാരമ്പര്യമാണ് സിപിഐക്ക് ഉള്ളതെന്നും നേതൃത്വം വ്യക്തമാക്കി. 

സിപിഐയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് സിപിഎം നേതൃത്വത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഔദ്യോഗിക ഫെയ്‌സ് ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ കുന്നത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയോട് ആവശ്യ പ്പെടണമെന്ന് സിപിഎം ജില്ലാ നേതൃത്വം സിപിഐ നേതൃത്വത്തോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഐ ജില്ലാ നേതൃത്വം മൗനം പാലിക്കുകയും ഒപ്പം ഫെയ്സ്ബുക്ക് പോസ്റ്റിനെ ന്യായീകരിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

Tags: cpmcpiClash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

Kerala

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

Kerala

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.