തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ മെഡിക്കല്‍ കോളേജ് നെഞ്ചുരോഗാശുപത്രിയില്‍ പുതിയ കൊറോണ ബ്ലോക്ക് തുറന്നു. അനില്‍ അക്കര എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചിലവില്‍ ക്രമീകരിച്ച നാല് വാര്‍ഡുകളുടെ ഉദ്ഘാടനം രമ്യ ഹരിദാസ് എം പി ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.
വര്‍ധിച്ചുവരുന്ന കൊറോണ രോഗികളുടെ സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കുന്നതിന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് നെഞ്ചുരോഗ ആശുപത്രിയിലെ, പുതിയതായി സജ്ജീകരിച്ച നാലു വാര്‍ഡുകള്‍ ആശ്വാസകരമാകുമെന്ന് രമ്യ ഹരിദാസ് എം പി പറഞ്ഞു. 3 ,4 ,9 ,13 എന്നീ വാര്‍ഡുകളാണ് പുതിയതായി തുറന്നത്. 150 ബെഡുകള്‍ പുതിയ ബ്ലോക്കില്‍ ഉണ്ടാകും. രോഗികളുടെ കൂടെ വരുന്ന കൂട്ടിരിപ്പുകാര്‍ക്കും വേണ്ട വിശ്രമ സ്ഥലം വാര്‍ഡുകളോട് ചേര്‍ന്ന് സജ്ജീകരിച്ചിട്ടുണ്ട്.
അനില്‍ അക്കര എം എല്‍ എ അധ്യക്ഷത വഹിച്ചു. ടി എന്‍ പ്രതാപന് എം പി മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, പുഴക്കല്‍ ബ്ലോക്ക് പ്രസിഡന്റ് സി വി കുര്യാക്കോസ്, വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ അജിത്കുമാര്‍, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അഡ്വ. എന്‍ എസ് മനോജ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ എം എ ആന്‍ഡ്രൂസ്, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ ആര് ബിജു കൃഷ്ണന്, നെഞ്ചുരോഗ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് വി ആര് അജിത് കുമാര്‍, ലെയ്സന്‍ ഓഫീസര്‍ ഡോ സി രവീന്ദ്രന്, നഴ്സിങ് സൂപ്രണ്ട് കെ കെ ഗ്രേസി, ആശുപത്രി വികസന സമിതി സൊസൈറ്റി മെമ്പര്‍, ജിജോ കുര്യന്, കെ എന്‍ നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: