ചെന്നൈ: മിസോറാം ലെഫ്റ്റ് ബാക്ക് ജെറി ലാല്‍റിന്‍സുല ഐഎസ്എല്‍ ടീമായ ചെന്നൈയിന് എഫ്സിയില്‍ തുടരും. ലാല്റിന്സുലയുമായി ഒന്നിലേറെ വര്‍ഷത്തേക്ക് കരാര്‍ പുതുക്കിയതായി ചെന്നൈയിന് എഫ്സി ക്ലബ്ബ് അറിയിച്ചു.
ചെന്നൈയിനില്‍ ലാല്‍റിന്‍സുലയുടെ അഞ്ചാം സീസണാണിത്. 2016ലാണ് ചെന്നൈയിനില്‍ ചേര്‍ന്നത്. ചെന്നെയിനായി ഇതുവരെ 65 മത്സരങ്ങള്‍ കളിച്ചു. 2017-18 സീസണില്‍ ചെന്നൈയിന്റെ കിരീട വിജയത്തില്‍ പ്രധാന പങ്കു വഹിച്ചു.
അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് എലൈറ്റ് അക്കാദമി ബിരുദ്ധം നേടിയ താരമാണ്. 2016ല്‍ ചെന്നൈയിന് എഫ്സിയിലെത്തി. ആ വര്‍ഷം എഫ്സി ഗോവക്കെതിരെ ഗോള്‍ നേടിയതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 2017ല്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറി. നേപ്പാളിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു അരങ്ങേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: