ന്യൂദല്‍ഹി: ജെഎന്‍യുവില്‍ നടന്ന പൗരത്വ ഭേദഗതിനിയമത്തിനെതിരായ സമരത്തില്‍ അണിചേരാന്‍ എത്തിയ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ പാക്കിസ്ഥാന് ഏജന്റില്‍ നിന്ന് അഞ്ചു കോടി കൈപ്പറ്റിയെന്ന് വെളിപ്പെടുത്തല്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ നടി പാകിസ്ഥാന് ഏജന്റ് അനീല്‍ മുസാറത്തില്‍ നിന്ന് അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് മുന്‍ ഉദ്യോഗസ്ഥനായ എന്‍.കെ. സൂദ് ആണ് ആരോപിച്ചത്.
ബോളിവുഡ്, പാക്കിസ്ഥാന്റെ ഐഎസ്ഐ, അധോലോകങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രൂക്ഷമായി വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥനാണ് സൂദ്. ദീപികയെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതായി വെളിപ്പെടുത്തി. രാജ്യവിരുദ്ധമായ സമരത്തില്‍ ദീപിക പങ്കെടുത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍, സംഭവത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് ദീപികയ്ക്കു വന്‍ പിന്തുണയാണ് ലഭിച്ചത്
സംഘര്‍ഷാവസ്ഥയില്‍ ജെഎന്‍യു സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തിയ ബോളീവുഡ് താരം ദീപിക പദുകോണിനു പിന്തുണയുമായി പാക് സൈനിക വക്താവ് ആസിഫ് ഗഫൂര്‍ തന്നെ രംഗത്തെത്തിയിരുന്നു. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതിനാണ് ദീപികയെ പിന്തുണച്ച് ആസിഫ് ഗഫൂര്‍ ട്വീറ്റുമായി രംഗത്തെത്തിയത്.ദീപിക ഒരേസമയം സത്യത്തിനും യുവത്വത്തിനുമൊപ്പം നില്‍ക്കുന്നുവെന്നും പ്രതികൂല സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് എങ്ങനെ ആദരവ് പിടിച്ചുപറ്റാമെന്ന് ദീപിക തെളിയിച്ചതായും ഗഫൂര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: