തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് കാരണമായ വാഹനാപകടം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു. ബാലഭാസ്കറിന്റെ അച്ഛന്റെ ആവശ്യപ്രകാരമാണ് കേസ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. മരണത്തില്‍ സ്വര്‍ണ്ണക്കടത്ത് മാഫിയക്കടക്കം പങ്കുണ്ടെന്ന തരത്തില്‍ കുടുംബം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്.
അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛന് കെ.സി. ഉണ്ണി മുഖ്യമന്ത്രിയെ കണ്ടിരുന്നു. സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നതായും കെസി ഉണ്ണി മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു. ബാലഭാസ്കറിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലാണ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘവും എത്തിച്ചേര്‍ന്നത്. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ വാഹനാപകടം മാത്രമാണ് ബാലഭാസ്ക്കറിന്റേതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് അര്‍ജുനായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ നിഗമനത്തിലെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ വാഹനമോടിച്ചത് ബാലഭാസ്കര്‍ ആണെന്നാണ് അര്ജുന് പൊലീസില്‍ പറഞ്ഞത്.
അപകടത്തിന് ശേഷം കാറോടിച്ചത് ബാലഭാസ്കറാണെന്ന് ഡ്രൈവറായ അര്‍ജുനും ബാലഭാസ്കര്‍ പിറകിലെ സീറ്റിലായിരുന്നുവെന്ന് ഭാര്യയായ ലക്ഷ്മിയും പൊലീസിന് മൊഴി നല്‍കിയതോടെയാണ് അപകടത്തില്‍ ദുരൂഹത ശക്തമായത്. പൊലീസിനും ക്രൈംബ്രാഞ്ചിനും ഇതേ മൊഴി തന്നെ ഇരുവരും നല്‍കിയതോടെ സാക്ഷി മൊഴികളും ശാസ്ത്രീയമായ തെളിവുകളും വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും തേടിയ ക്രൈംബ്രാഞ്ച് ഒടുവില്‍ അര്‍ജുന്റെ മൊഴി കള്ളമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇപ്പോള്‍ വിവാദമായ സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ ചില പുതിയ വെളിപ്പെടുത്തലും ഉണ്ടായി. ബാലഭാസ്കറിന്റെ അപകടം നടന്ന ഉടന്‍ ആ സ്ഥലത്തു കൂടി യാത്ര ചെയ്തിരുന്ന കലാഭവന്‍ സോബിയാണ് ചില കാര്യങ്ങള്‍ പുറത്തുപറഞ്ഞത്. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സരിത്ത് എന്ന വ്യക്തിയെ ബാലാഭാസ്കറിന്റെ അപടകം നടന്ന സ്ഥലത്തും കണ്ടു എന്നായിരുന്നു മൊഴി. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ കേസ് സിബിഐ എറ്റെടുത്ത് വിജ്ഞാപനം പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: