കൊച്ചി: സെന്റര്‍ ബാക്ക് അബ്ദുള്‍ ഹക്കു കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ ദീര്‍ഘിപ്പിച്ചത്. 2017ല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിലൂടെ ഐഎസ്എല്ലില്‍ അരങ്ങേറി. അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗമായി. മലപ്പുറത്തെ വാണിയന്നൂര്‍ സ്വദേശിയായ അബ്ദുല്‍ ഹക്കു നേരത്തെ ഐ-ലീഗിന്റെ രണ്ടാം ഡിവിഷനില്‍ ഫത്തേ ഹൈദരാബാദിനായും ബൂട്ടണിഞ്ഞു.
കേരളത്തില്‍ നിന്നുള്ള കളിക്കാരനായതിനാല്‍, ബ്ലാസ്റ്റേഴ്സ് എന്റെ കുടുംബമാണ്, എല്ലായ്പ്പോഴും എന്റെ സ്വന്തം! ക്ലബ് എന്നില്‍ വിശ്വാസം പ്രകടിപ്പിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണെന്നും അബ്ദുള്‍ ഹക്കു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: