മൂലമറ്റം: മൂലമറ്റം ഇടുക്കി റോഡില്‍ കലുങ്കുകള്‍ തകര്‍ന്ന് കിടക്കുന്നു. അധികാരികള്‍ തിരിഞ്ഞ് നോക്കുന്നില്ല. അപകടം പതിയിരിക്കുന്നത് കണ്ടിട്ടും ഒന്നുമറിയാത്തവരേ പോലെ പൊതുമരാമത്ത് വകുപ്പ്.
ഇടുക്കി പദ്ധതിയുടെ നിര്‍മ്മാണത്തിന് വേണ്ടി വൈദ്യുതി ബോര്‍ഡ് നിര്‍മ്മിച്ചതാണ് അശോക കവല കുളമാവ് റോഡ് ഇതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പദ്ധതി പൂര്‍ത്തിയായ ശേഷം ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ശേഷം ഈ റോഡിലെ കലുങ്കുകള്‍ ഒന്നും മെയ്ന്റന്‍സ് ചെയ്തിട്ടില്ല. വല്ലപ്പോഴും ഒന്ന് പെയ്ന്റ് അടിക്കുന്നതല്ലാതെ ഒരു പണിയും നടത്താറില്ല. നിരവധി കലുങ്കുകളാണ് വണ്ടി തട്ടി തകര്‍ന്ന് കിടക്കുന്നത്. തകര്‍ന്ന് കിടക്കുന്ന കലുങ്കിനോട് ചേര്‍ന്ന് ടാര്‍വീപ്പകളും, വലിയ കല്ലുകളും ഉരുട്ടി വച്ച് പൊതു ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടിരിക്കുകയാണ്.
ഓട തെളിക്കുകയോ ഇരുവശങ്ങളിലെ കാട് വെട്ടുകയോ ചെയ്യാത്തതു കൊണ്ട് ഇവിടെ ഏതു സമയത്തും അപകടം സംഭവിക്കാം. അപകടം ക്ഷണിച്ചു വരുത്താനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. പൊതുമരാമത്ത് വകുപ്പിന്റെ തകരാറു കൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് അവര്‍ തന്നെ നഷ്ട പരിഹാരവും നല്‍കേണ്ടി വരും. അറക്കുളം- കുളമാവ് റോഡിലെ തകരാറിലായ കലുങ്കുകളുടെ പണി പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: