മാഞ്ചസ്റ്റര്‍: സീസണിലെ മികച്ച പരിശീലകനുള്ള പുരസ്കാരം ലിവര്‍പൂള്‍ ബോസ് യൂര്‍ഗന്‍ ക്ലോപ്പിന്. മുപ്പത് വര്‍ഷമായി അകന്നുനിന്ന പ്രീമിയര്‍ ലീഗ് കിരീടം ലിവര്പൂളിലെത്തിച്ചതോടെയാണ് ക്ലോപ്പിനെ പുരസ്കാരം തേടിയെത്തിയത്. കഴിഞ്ഞ സീസണില്‍ 99 പോയിന്റാണ് ക്ലോപ്പും സംഘവും നേടിയത്. എഴ് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ആധികാരികമായായിരുന്നു ലിവര്‍പൂളിന്റെ കിരീട നേട്ടം.
ലീഗ് മാനേജേഴ്സ് അസോസിയേഷന് പുരസ്കാരം നേടാനായതില്‍ സന്തോഷമുണ്ടെന്നും ടീമിനാകെ ഈ നേട്ടത്തില്‍ പങ്കുണ്ടെന്നും ക്ലോപ്പ് പറഞ്ഞു. സഹപരിശീലകരുടെ പ്രയത്നം ലിവര്‍പൂളിന്റെ കിരീട നേട്ടത്തില്‍ വലിയ പങ്കുവഹിച്ചിരുന്നു. മികച്ച ടീമായി ഒത്തിണക്കത്തോടെ കളിക്കാനായി. പുരസ്കാരം ലഭിച്ചതില്‍ ആരോധകരോടും ക്ലോപ്പ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: