Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

നൂതനമായ എക് മോ മെഡിക്കല്‍ സംവിധാനത്തിലൂടെ കിംസ്‌ഹെല്‍ത്തില്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചു

രോഗിയുടെ നെഞ്ച് തുറന്ന് എക് മോ മെഷീനുമായി ഹൃദയത്തിന്റെ പ്രധാന ധമനിയെ ബന്ധിപ്പിച്ചു. ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനം പിന്നീട് എക് മോയിലൂടെയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 12:00 am IST
inHealth

തിരുവനന്തപുരം: ഗര്‍ഭഛിദ്രത്തെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കിംസ്‌ഹെല്‍ത്തില്‍ എത്തിച്ച ആന്ധ്ര സ്വദേശിയായ യുവതിയെ എക് മോ (എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രെയിന്‍ ഓക്‌സിജനേഷന്‍) എന്ന നൂതന ചികിത്സാ സമ്പ്രദായത്തിലൂടെ രക്ഷപ്പെടുത്തി.  

തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിശാഖപട്ടണം സ്വദേശിയായ ഇരുപത്തേഴുകാരി ഗര്‍ഭസംബന്ധമായ ശസ്ത്രക്രിയയ്‌ക്കുശേഷം ആരോഗ്യനില ഗുരുതരമായ അവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു. അമിതരക്തസ്രാവത്തെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതിനാല്‍ യുവതിയെ കിംസ്‌ഹെല്‍ത്തിലെത്തിക്കുകയായിരുന്നു.  

യുവതിയുടെ ഗര്‍ഭപാത്രത്തിനു ഗുരുതരമായ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡോ. ഗിരിജാ ഗുരുദാസിന്റെ നേതൃത്വത്തിലുള്ള ഗൈനക്കോളജിസ്റ്റുകളുടെ സംഘം അടിയന്തര ശസ്ത്രക്രിയയിലൂടെ ഈ തകരാര്‍ പരിഹരിച്ചു. എന്നാലും  രക്തസമ്മര്‍ദ്ദം അതിവേഗം താഴുകയും ഹൃദയമിടിപ്പ് മന്ദഗതിയിലാകുകയും ചെയ്തു. ഹൃദയപേശികള്‍ ദുര്‍ബലമാകുന്ന സ്‌ട്രെസ്  കാര്‍ഡിയോ മയോപ്പതിയിലേയ്‌ക്ക് നീങ്ങിയ രോഗിയ്‌ക്ക് ഹൃദയാഘാത സാധ്യത ഏറുകയായിരുന്നു. ശക്തമായ മരുന്നുകളോടു പോലും പ്രതികരിക്കാതിരുന്ന യുവതിയുടെ വൃക്കകളടക്കമുള്ള ആന്തരികായവങ്ങളുടെ പ്രവര്‍ത്തനം വളരെ കുറയുകയും ചെയ്തു.  ഇതിനെത്തുടര്‍ന്നാണ് എക് മോ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

രോഗിയുടെ നെഞ്ച് തുറന്ന് എക് മോ മെഷീനുമായി ഹൃദയത്തിന്റെ പ്രധാന ധമനിയെ ബന്ധിപ്പിച്ചു. ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനം പിന്നീട് എക് മോയിലൂടെയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ യുവതിയുടെ നിലയില്‍ പുരോഗതിയുണ്ടാവുകയും അണുബാധയുണ്ടാവുമെന്നുള്ളതുകൊണ്ട് നെഞ്ച് അടച്ച് എക് മോ മെഷീന്‍ കൈകളിലും കാലുകളിലും ഘടിപ്പിക്കുകയും ചെയ്തു. ആറാം ദിനം രോഗിയെ എക് മോയില്‍നിന്ന്  മാറ്റുകയും രോഗി സുഖം പ്രാപിക്കുകയും ചെയ്തു.  

ഇതിനോടകം അന്‍പതിലേറെ എക് മോ ചെയ്തിട്ടുള്ള കിംസ്‌ഹെല്‍ത്ത് ഈ നേട്ടം കൈവരിച്ചിട്ടുള്ള കേരളത്തിലെ ഏക ആശുപത്രിയാണ്. എക് മോയിലെ  അന്താരാഷ്‌ട്ര നിലവാരമായ 70 ശതമാനം വിജയം കിംസ്‌ഹെല്‍ത്തിനുണ്ട്. ജീവന്‍ അപകടത്തിലായ അനവധി രോഗികള്‍ക്കാണ് കിംസ്‌ഹെല്‍ത്തില്‍ എക് മോയിലൂടെ തിരികെ ജീവിതത്തിലേയ്‌ക്ക് എത്താന്‍ സാധിച്ചത്. പാമ്പുകടിയേറ്റ കുട്ടി, ആത്മഹത്യയ്‌ക്കു ശ്രമിച്ച വ്യക്തി, ഒഴുക്കില്‍പെട്ട് മൃതപ്രായനായ ആള്‍ എന്നിവര്‍ ഇതില്‍പെടും.  

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം  ജീവന്‍ നിലനിര്‍ത്താനാവാത്ത വിധം മന്ദഗതിയിലാകുമ്പോഴാണ് എക് മോ ഉപയോഗിക്കേണ്ടിവരുന്നതെന്ന് കിംസ്‌ഹെല്‍ത്ത് കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റും വകുപ്പുമേധാവിയുമായ ഡോ. ഷാജി പാലങ്ങാടന്‍ പറഞ്ഞു. ശരീരത്തിനു പുറത്ത് ഹൃദയത്തിനും ശ്വാസകാശത്തിനും പ്രവര്‍ത്തിക്കാനുള്ള സഹായം നല്‍കുന്ന ഈ ചികിത്സയില്‍ രക്തം എക് മോ സംവിധാനത്തിലൂടെ കടത്തിവിട്ടശേഷം ശരീരത്തിലെത്തിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആന്ധ്രക്കാരിയായ യുവതിയെ രക്ഷിച്ച സംഘത്തില്‍ കാര്‍ഡിയാക് സര്‍ജന്‍മാരായ ഷാജി പാലങ്ങാടന്‍, വിജയ് തോമസ് ചെറിയാന്‍, കാര്‍ഡിയാക് അനസ് തെറ്റിസ്റ്റ്  സുഭാഷ്, കാര്‍ഡിയോളജിസ്റ്റ് ഹാഷിര്‍ കരീം, ഐഡി സ്‌പെഷലിസ്റ്റ് രാജലക്ഷ്മി, ഇന്റന്‍സിവിസ്റ്റുമാരായ ദീപക്, മുരളി, ഗൈനക്കോളജിസ്റ്റുമാരായ ഗിരിജ ഗുരുദാസ്, റോഷ്‌നി അമ്പാട്ട്, സജിത്ത് മോഹന്‍ എന്നിവരും പെര്‍ഫ്യൂഷനിസ്റ്റ്, നഴ്‌സുമാര്‍ എന്നിവരുമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

പുതിയ വാര്‍ത്തകള്‍

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.