തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനെ കുറിച്ച് പഠിക്കാന്‍ കോടികളുടെ കരാര്‍ നേടിയ കണ്‍സള്‍ട്ടന്‍സി കമ്പനി നാല് വര്‍ഷത്തിനിടയില്‍ ചെയ്ത ഒരേയൊരു കാര്യം 38 പേജുള്ള ഇടക്കാല റിപ്പോര്‍ട്ട് നല്കി എന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതില്‍ അവര്‍ പറയുന്നത് വിമാനത്താവളത്തിനുള്ള ഭൂമി ഏതാണെന്ന് കണ്ടെത്താനോ അതിനുള്ളില്‍ കയറാനോ കഴിഞ്ഞിട്ടില്ലന്നാണ്. പ്രാഥമികമായി സ്ഥലമെങ്കിലും നിശ്ചയിക്കുന്നതിന് മുന്‍പ് കണ്ള്ട്ടന്സിയെ വച്ചത് എന്തടിസ്ഥാനത്തിലാണ്?
ലൂയിസ് ബര്‍ഗര്‍ എന്ന ഈ കമ്പനിക്കെതിരെ നിരവധി ആരോപണങ്ങളാണ് ആഗോളതലത്തില്‍ ഉയര്‍ന്നിട്ടുള്ളത്. 2015ല്‍ അഴിമതിയുടെ പേരില്‍ ലോകബാങ്ക് ഈ കമ്പനിയെ ഒരു വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. അതേവര്‍ഷം അമേരിക്കന്‍ കോടതിയില്‍ ഫോറിന് കറപ്റ്റ് പ്രാകീട്സീസ് ആക്റ്റ് പ്രകാരമുള്ള കുറ്റം അവര്‍ സമ്മതിച്ചതാണ്.
ഇന്ത്യയില്‍ കൂടാതെ ഇന്തോനേഷ്യ, വിയറ്റനാം, കുവൈറ്റ് മുതലായ രാജ്യങ്ങളില്‍ സര്‍ക്കാര്‍ പദ്ധതികള്‍ നേടിയെടുക്കുന്നതിന് കൈക്കൂലി നല്കിയ കേസുകളില്‍ 17 മില്യണ്‍ ഡോളര്‍ പിഴയൊടുക്കേണ്ടിയും വന്നു. ഗോവയിലും ആസാമിലും സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് കൈക്കൂലി നല്കി കരാര്‍ നേടിയെന്ന ആരോപണത്തിന്മേല് സി.ബി.ഐയുടെ അന്വേഷണവും ഈ കമ്പനി നേരിടുന്നുണ്ട്. അങ്ങിനെ കൈക്കൂലിക്ക് സ്പെഷ്യലൈസ് ചെയ്ത ഈ കമ്പനി തന്നെ പിണറായി സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതിയില്‍ വന്നത് യാദൃശ്ചികമല്ല.
ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡിന് കണ്‍സള്‍ട്ടന്റായി വച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി റോഡുകള്‍ പുനരുദ്ധരിക്കുന്ന പദ്ധതിയില്‍ ഈ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കുകയും ചെയ്തു. സാദാ റോഡുപണിക്ക് എന്തിനാണ് അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി? ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി കൊള്ളക്കാര്‍ക്കും കള്ളന്മാര്ക്കും കണ്‍സള്‍ട്ടന്‍സി കൊടുത്ത മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സി.ബി.ഐ അന്വേഷണം കൂടിയേ തീരൂ എന്നും ചെന്നിത്തല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: