Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കാലിക്കറ്റ് സര്‍വകലാശാല ദേശവിരുദ്ധതയുടെ വിളനിലം

അദ്ധ്യാപകരില്‍ തീവ്രവാദബന്ധമുള്ളവരും ദേശവിരുദ്ധരെ സംരക്ഷിക്കുന്നത് സിപിഎമ്മും പോഷക സംഘടനകളും

സരുണ്‍ പുല്‍പള്ളിbyസരുണ്‍ പുല്‍പള്ളി
Jul 28, 2020, 03:00 am IST
inArticle

രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രമെന്ന് ഖ്യാതി നേടിയ കാലിക്കറ്റ് സര്‍വകലാശാലയെ ദേശവിരുദ്ധതയുടെ വിളനിലമാക്കി മാറ്റാന്‍ ആസൂത്രിത നീക്കം.

സംസ്ഥാനത്തെ തീവ്രവാദ ശക്തികള്‍ക്ക് കരുത്തുപകരാനുള്ള ശ്രമങ്ങളാണ് കാലങ്ങളായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നത്. ഇതിന്റെ ഭാഗമായി ചിലര്‍, വിദ്യാര്‍ത്ഥികളില്‍ രാജ്യവിരുദ്ധതയും വര്‍ഗീയതയും നിറയ്‌ക്കാനുള്ള നീക്കം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. തീവ്ര ഇടതുപക്ഷവാദിയായ അരുന്ധതി റോയിയുടെ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠപുസ്തകമാണ് ഒടുവില്‍ വിവാദമായിരിക്കുന്നത്.

ബിഎ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പുസ്തകത്തിലെ ‘കം സെപ്തംബര്‍’ എന്ന പാഠഭാഗത്തിലാണ,് ദേശവിരുദ്ധ നിലപാടുകള്‍കൊണ്ട് കുപ്രസിദ്ധയായ അരുന്ധതി റോയ് ഇടംപിടിച്ചത്. 2002ല്‍ ഇവര്‍ നടത്തിയ പ്രസംഗമാണ് പാഠഭാഗത്തിലുള്ളത്. ‘അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ ഏറ്റ കറയാണെന്ന്’ പറഞ്ഞ വ്യക്തിയായിട്ടാണ് പുസ്തകത്തില്‍ അരുന്ധതി റോയിയെ പരിചയപ്പെടുത്തുന്നത് തന്നെ. ഇടത് സംഘടനയുടെ മുതിര്‍ന്ന നേതാവ് സി.ആര്‍.മുരുകന്‍ ബാബു, തീവ്ര ഇസ്ലാമികവാദിയായ ഡോ.ആബിദ ഫാറൂഖ് എന്നിവരാണ് പുസ്തകത്തിന്റെ എഡിറ്റര്‍മാര്‍.

2015 ല്‍ അല്‍-ഖ്വയ്ദ നേതാവായ കൊടുംഭീകരന്‍ അല്‍ റുബായിഷിന്റെ ഓഡ് ടു ദി സീ എന്ന കവിതയും സര്‍വകലാശാല സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ അനാവശ്യ സമരങ്ങള്‍ക്കും സര്‍വകലാശാല വേദിയായി. സമരത്തിന്റെ മറവില്‍ ഹൈന്ദവ ബിംബങ്ങളെയും ദൈവങ്ങളെയും പരസ്യമായി അവഹേളിച്ചുകൊണ്ട് ഒരുപറ്റം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിരുന്നു. കൂടാതെ ഭാരതീയ സംസ്‌കാരത്തെ വെല്ലുവിളിക്കുന്ന കോളേജ് മാഗസിനുകള്‍ പുറത്തിറക്കുന്ന കാര്യത്തിലും യൂണിവേഴ്‌സിറ്റി കോളേജ് മുന്നിലാണ്.

ഹിന്ദുനാമധാരിയെ അംഗീകരിക്കില്ലെന്ന ചിലരുടെ വാശിയില്‍ ഒന്‍പത് മാസത്തോളമാണ് ഇവിടെ വൈസ് ചാന്‍സലര്‍ കസേര ഒഴിഞ്ഞുകിടന്നത്. ശാസ്ത്രജ്ഞന്‍ സി.എ.ജയപ്രകാശിനെ വൈസ് ചാന്‍സലറാക്കാനുള്ള തീരുമാനത്തെ ക്യാമ്പസ് ഫ്രണ്ട്, എംഎസ്എഫ് എന്നീ മുസ്ലീം വിദ്യാര്‍ത്ഥി സംഘടനകളെ രംഗത്തിറക്കിയാണ് ദേശവിരുദ്ധര്‍ ചെറുത്തത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ പിന്തുണയും നല്‍കി. കാലിക്കറ്റ് സര്‍വകലാശാലയില്‍ വിസിയായി ഒരു മുസ്ലീം തന്നെ വരുന്നതാണ് നല്ലതെന്ന വിചിത്രമായ ന്യായമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഒടുവില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഫിസിക്‌സ് പ്രൊഫസര്‍ ഡോ.എം.കെ.ജയരാജിനെ വിസിയായി നിയമിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.  

തീവ്രവാദ സ്വഭാവമുള്ള അദ്ധ്യാപകരും ജീവനക്കാരും നുഴഞ്ഞുകയറി സര്‍വകലാശാലയില്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇത്തരം ദേശവിരുദ്ധര്‍ക്ക് പിന്തുണ നല്‍കുന്നതാകട്ടെ സിപിഎമ്മും പോഷകസംഘടനകളുമാണ്. കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്നതില്‍ തങ്ങളാണ് മുന്നിലെന്ന് വരുത്തി തീര്‍ക്കാനും അതിലൂടെ ന്യൂനപക്ഷങ്ങളുടെ വോട്ടുമാണ് സിപിഎം ലക്ഷ്യമിടുന്നത്.

രാജ്യവിരുദ്ധ പരാമര്‍ശമുള്ള പാഠപുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശസ്‌നേഹികളുടെ കൂട്ടായ്‌മ രംഗത്തെത്തി കഴിഞ്ഞു. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. എബിവിപി, എന്‍ടിയു തുടങ്ങിയ സംഘടനകള്‍ നേരത്തെ സമരമുഖത്തുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.