ടൂറിന്: തുടര്‍ച്ചയായി ഒമ്പത് കിരീടം. യൂറോപ്പില്‍ യുവന്റസിന് ഇത് റെക്കോഡിന്റെ കാലം. ഇറ്റലിയില്‍ ആധിപത്യം തുടര്‍ന്ന യുവന്റസ് യൂറോപ്പില്‍ തുടര്‍ച്ചയായി ഒമ്പത് കിരീടം നേടുന്ന ആദ്യ ടീമായി. തുടര്‍ച്ചയായ ഒമ്പതാം തവണ അവര്‍ കിരീടം സ്വന്തമാക്കിയിരിക്കുന്നു. നിര്‍ണായക മത്സരത്തില്‍ സംപ്ഡോറിയയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയതോടെയാണ് യുവെക്ക് കിരീടം സ്വന്തമായത്. രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെയാണ് അവര്‍ സീരി എ ചാമ്പ്യന്മാരായത്.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും 67-ാം മിനിറ്റില്‍ ഫെഡറിക് ബെര്ണാഡ്സ്കിയുമാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ യുവെയക്ക് മുപ്പത്തിയാറു മത്സരങ്ങളില്‍ 83 പോയിന്റായി. 36 മത്സരങ്ങളില്‍ 76 പോയിന്റുള്ള ഇന്റര്‍ മിലാനാണ് രണ്ടാം സ്ഥാനത്ത്. അറ്റ്ലാന്റ 75 പോയിന്റുമായി മൂന്നാം സ്ഥാനത്തും. അവസാന രണ്ട് മത്സരങ്ങളില്‍ വിജയിച്ചാലും ഇന്ററിനും അറ്റ്ലാന്റയ്ക്കും യുവെയെ മറികടക്കാനാകില്ല. ആദ്യ പകുതിയുടെ അധികസമയത്ത് യുവെ മുന്നിലെത്തി. മിറാലേം പാനിക്ക് എടുത്ത ഫ്രീകിക്ക് റൊണാള്‍ഡോ സാപ്ഡോറിയയുടെ വലയിലേക്ക് തിരിച്ചുവിട്ടു.
രണ്ടാം പകുതിയില്‍ അവര്‍ ലീഡ് ഉയര്‍ത്തി. 67-ാം മിനിറ്റിലാണ് രണ്ടാം ഗോള്‍ പിറന്നത്. ഗോള്‍മുഖത്തിന് അടുത്ത് നിന്ന് ഫെഡറിക്ക് തൊടുത്തുവിട്ട ഷോട്ട് വലയില്‍ കയറി. അവസാന നിമിഷങ്ങളില്‍ റൊണാള്‍ഡോയ്ക്ക് ഡബിള്‍ തികയ്ക്കാന്‍ അവസരം ലഭിച്ചതാണ്. പക്ഷെ റൊണോയുടെ പെനാല്‍റ്റി കിക്ക് ബാറില്‍ തട്ടി തെറിച്ചു.
യൂറോപ്പിലെ അഞ്ചു മികച്ച ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ലീഗ് കിരീടം ചൂടിയ ക്ലബ്ബാണ് യുവന്റസ്. ഇത് വരെ മുപ്പത്തിയാറു കിരീടങ്ങള്‍ നേടി. ഇറ്റാലിയന്‍ ലീഗില്‍ പതിനെട്ട് കിരീടങ്ങളുമായി എസി മിലാനും ഇന്റര്‍ മിലാനുമാണ് യുവെക്ക് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: