Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാക്കിസ്ഥാന്‍ സ്‌പോണ്‍സേഡ് ഭീകരവാദത്തിന് സാമ്പത്തിക ഉറവിടം കേരളം; കനകമലയില്‍ ഒത്തു ചേരല്‍ സ്വര്‍ണക്കടത്തിന്റെ ആദ്യപടി

2016 ഒക്‌ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഭീകരര്‍ ഒത്തു ചേര്‍ന്നപ്പോഴാണ് ഭീകരവാദത്തിന് പണം കണ്ടെത്താന്‍ വിവിധ മാര്‍ഗങ്ങളിലൂടെ സ്വര്‍ണക്കടത്ത് നടത്താന്‍ തീരുമാനിച്ചത്. 2019ല്‍ പിടിയിലായ സെറീന ഷാജിയുടെ പേര് പുറത്തുവന്നതോടെയാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയേയും സുരക്ഷയേയും ബാധിക്കുന്ന തരത്തില്‍ സംസ്ഥാനം കേന്ദ്രീകരിച്ച് ഭീകരശക്തികള്‍ പ്രവര്‍ത്തിക്കുന്ന വിവരം കേന്ദ്ര രഹസ്യാനേഷണ വിഭാഗം പുറത്തുവിട്ടത്. നദീം എന്ന പാക് പൗരന്റെ പങ്ക് അന്നു തന്നെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 24, 2020, 10:40 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി തുടരുന്ന സ്വര്‍ണക്കള്ളക്കടത്തിന് പാക്കിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ തെളിയുന്നു. പാക്കിസ്ഥാന്‍ സ്‌പോണ്‍സേഡ് ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസ്സാണ് കേരളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം.  

2016 ഒക്‌ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഭീകരര്‍ ഒത്തു ചേര്‍ന്നപ്പോഴാണ് ഭീകരവാദത്തിന് പണം കണ്ടെത്താന്‍ വിവിധ മാര്‍ഗങ്ങളിലൂടെ സ്വര്‍ണക്കടത്ത് നടത്താന്‍ തീരുമാനിച്ചത്. 2019ല്‍ പിടിയിലായ സെറീന ഷാജിയുടെ പേര് പുറത്തുവന്നതോടെയാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയേയും സുരക്ഷയേയും ബാധിക്കുന്ന തരത്തില്‍ സംസ്ഥാനം കേന്ദ്രീകരിച്ച് ഭീകരശക്തികള്‍ പ്രവര്‍ത്തിക്കുന്ന വിവരം കേന്ദ്ര രഹസ്യാനേഷണ വിഭാഗം പുറത്തുവിട്ടത്. നദീം എന്ന പാക് പൗരന്റെ പങ്ക് അന്നു തന്നെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.  

സ്വര്‍ണക്കടത്തിന്റെ സാമ്പത്തിക ലാഭം എത്തുന്നത് മലബാര്‍ പ്രദേശത്തുള്ള സ്ലീപ്പിങ്ങ് സെല്ലായി പ്രവര്‍ത്തിക്കുന്ന ഭീകര കേന്ദ്രത്തിലേക്കാണ്. സ്വര്‍ണക്കടത്തില്‍ നിന്നു ലഭിക്കുന്ന സാമ്പത്തിക സഹായം ഭീകരവാദത്തിനുപയോഗിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തലസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്ന കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്ന സംഭവം. കൃത്യത്തിന് ശേഷം ഭീകരര്‍ കൊച്ചിയില്‍ എത്തി തോക്ക് ഉപേക്ഷിച്ചു. പ്രതികള്‍ക്ക് രക്ഷപ്പെടാനും പദ്ധതി ആസൂത്രണം ചെയ്യുന്നതിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടവരുടെ പങ്ക് എന്‍ഐഎ സംഘത്തിന് വ്യക്തമായിരുന്നു.

പാക് സൈന്യത്തിനു വേണ്ടി നിര്‍മിച്ചതെന്നു കരുതുന്ന 14 വെടിയുണ്ടകള്‍ കൊല്ലത്തെ കുളത്തൂപ്പുഴ മുപ്പതടി പാലത്തിനടിയില്‍ 2019 ഫെബ്രുവരിയില്‍ കണ്ടെത്തിയ സംഭവം കേരളത്തിലെ ചില തീവ്രവാദ സംഘടനകളുടെ പാക് ബന്ധത്തിനു തെളിവായിരുന്നു. 2019 ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ സ്‌ഫോടനം നടത്തിയ, പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, ജമാഅത്തെ ഇസ്ലാമിയുടെ പോഷകസംഘടനയായ വഹ്ദത്തെ ഇസ്ലാമി തയാറാക്കിയ ചില പോസ്റ്ററുകളുടെ ഉത്ഭവം കേരളത്തില്‍ നിന്നാണെന്ന വിവരം ശ്രീലങ്കയിലെ അന്വേഷണ ഏജന്‍സികള്‍ ഇന്ത്യക്ക് കൈമാറിയിരുന്നു.  

ഇത്തരം നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും ഐഎസ് റിക്രൂട്ട്‌മെന്റിനും സ്വര്‍ണക്കടത്തില്‍ നിന്നുള്ള പണം ഭീകരസംഘടനകള്‍ ഉപയോഗിച്ചിരുന്നു എന്നു നേരത്തേ തന്നെ എന്‍ഐഎ അടക്കമുള്ള സംഘടനകള്‍ കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണവും അതേ വഴിയില്‍ത്തന്നെ നീങ്ങുന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.

Tags: terrorismപാക്കിസ്ഥാന്‍സ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.