കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച ഫുള്‍ ബാക്കുകളില്‍ ഒരാളായ നിഷു കുമാറിനെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിര ശക്തമാക്കി. നാല് വര്‍ഷത്തേക്കാണ് നിഷുകുമാറുമായി കരാര്‍ ഒപ്പുവച്ചരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയാണ് നിഷുകുമാര്‍. 11-ാം വയസ്സില്‍ ചണ്ഡിഗഡ് ഫുട്ബോള്‍ അക്കാദമിയിലാണ് ഫുട്ബോള്‍ യാത്ര ആരംഭിച്ചത്. 2011ല്‍ എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ ബെംഗളൂരു എഫ്സിയിലെത്തി. 2018-19ല്‍ ബെംഗളൂരു ഐഎസ്എല്‍ കിരീടം നേടുമ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ രണ്ട് ഐഎസ്എല്‍ സീസണുകളില്‍ ബിഎഫ്സി പ്രതിരോധത്തില്‍ നിഷു കുമാര്‍ സുപ്രധാന പങ്കുവഹിച്ചു.
അണ്ടര്‍ 19, അണ്ടര്‍ 23, സീനിയര്‍ തലങ്ങളില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഭാഗമായി ഒരു പുതിയ വെല്ലുവിളി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. ക്ലബിനായി ഞാന്‍ എന്റെ പരമാവധി നല്‍കുമെന്ന് നിഷുകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: