തിരുവനന്തപുരം: കൊറോണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹകരണം അഭ്യര്‍ഥിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് ഒ. രാജഗോപാല്‍ എംഎല്‍എയുടെ കത്ത്. രോഗബാധിതരുള്ളതായി കണ്ടെത്തിയിട്ടുള്ള നഗരത്തിലെ പ്രധാന മേഖലകളായ ആറ്റുകാല്‍, കാലടി, കുര്യാത്തി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങളില്‍ മാസ്കുകള്‍, സാനിറ്റെസറുകള്‍ എന്നിവയുടെ ദൗര്‍ലഭ്യമുണ്ടെന്ന് അദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
രോഗബാധിതര്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ സൗജന്യ റേഷന്‍ നല്‍കണമെന്നും ഈ വാര്‍ഡുകളില്‍ അടിയന്തിരമായി അണു നശീകരണം നടത്തണമെന്നും അദേഹം കളക്ടറോട് ആവശ്യപ്പെട്ടു. വെള്ളാര്‍ വാര്‍ഡിലെ പനത്തുറ പ്രദേശത്ത് കടലാക്രമണം രൂക്ഷമാണെന്നും പ്രദേശം സന്ദര്‍ശിച്ച് നഷ്ടപരിഹാരം അനുവദിക്കണമെന്നും അദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഇന്ന് 226 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി 1362 പേര് രോഗനിരീക്ഷണത്തിലായി. ജില്ലയില്‍ 16761 പേര് വീടുകളിലും 1250 പേര് സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: