Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണയ്‌ക്കായി വഴിവിട്ട നീക്കങ്ങള്‍; പാര്‍ട്ടിയില്‍ എതിര്‍പ്പ്; ശിവശങ്കര്‍ സര്‍വപ്രതാപിയായി

ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വീണയുടെ വ്യവസായ ബന്ധങ്ങള്‍ പൂര്‍ണമായും ശിവശങ്കറിന് അറിയാം. എക്‌സാലോജിക്കിന്റെ ആവശ്യങ്ങള്‍ക്കായി നിരവധി തവണ ശിവശങ്കര്‍ ബെംഗളൂരു സന്ദര്‍ശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടി വഴിവിട്ട് ഇടപെട്ടതായി വ്യക്തമായിട്ടും ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിച്ചത് മകളുടെ ബിസിനസ് ബന്ധങ്ങള്‍ പുറത്തുവരുമെന്ന ഭയത്താലാണ്.

കെ.സുജിത് by കെ.സുജിത്
Jul 22, 2020, 12:15 pm IST
in Kerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയനായ ശിവശങ്കറിനെ സംസ്ഥാന ഭരണത്തില്‍ സര്‍വപ്രതാപിയാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കു വേണ്ടി നടത്തിയ അനധികൃത ഇടപെടലുകള്‍. ബെംഗളൂരുവിലെ  വീണയുടെ എക്‌സാലോജിക് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് മുഖ്യമന്ത്രിക്ക് കീഴിലുള്ള ഐടി വകുപ്പിന്റെ നിര്‍ലോപമായ പിന്തുണയാണ് ലഭിച്ചത്. ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വീണയുടെ വ്യവസായ ബന്ധങ്ങള്‍ പൂര്‍ണമായും ശിവശങ്കറിന്  അറിയാം. എക്‌സാലോജിക്കിന്റെ ആവശ്യങ്ങള്‍ക്കായി നിരവധി തവണ ശിവശങ്കര്‍ ബെംഗളൂരു സന്ദര്‍ശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വേണ്ടി വഴിവിട്ട് ഇടപെട്ടതായി വ്യക്തമായിട്ടും ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിച്ചത് മകളുടെ ബിസിനസ് ബന്ധങ്ങള്‍ പുറത്തുവരുമെന്ന ഭയത്താലാണ്.  

ശിവശങ്കറുമായി ബന്ധമുണ്ടെന്ന ആരോപണത്തിലാണ് ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ പുറത്താക്കിയത്. അതേസമയം, ശിവശങ്കറിനെതിരെ നടപടിയുണ്ടായതുമില്ല. ഇ മൊബിലിറ്റി പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ഡയറക്ടര്‍ ജെയ്‌ക് ബാലകുമാര്‍ എക്‌സാലോജിക്കിന്റെ കണ്‍സള്‍ട്ടന്റാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. പ്രതിയായ സ്വപ്നക്ക് ഐടി വകുപ്പില്‍ നിയമനം ലഭിക്കാനും പിഡബ്ല്യുസി ഇടപെട്ടു. ഇതിന് ശുപാര്‍ശ ചെയ്തത് ശിവശങ്കറാണെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിലും കണ്ടെത്തി. ഇതോടെയാണ് അന്വേഷണം ഭയന്ന് ശിവശങ്കറെയും പിഡബ്ല്യുസിയെയും കൈയൊഴിയാന്‍ പിണറായി തയാറായത്.  

സ്പ്രിങ്കഌ കരാര്‍ വിവാദമായപ്പോഴും വീണയുടെ പേര് ഉയര്‍ന്നിരുന്നു. കമ്പനിയുടെ സിഇഒയുമായി വീണ കൂടിക്കാഴ്ച നടത്തിയതായും ആരോപണമുയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ലഭിക്കുന്ന കമ്പനികള്‍ എക്‌സാലോജിക്കിന് പ്രത്യുപകാരം ചെയ്യുന്നതായാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

‘മകളെ നിനക്കായി’ ഭരണം;  പാര്‍ട്ടിയില്‍ എതിര്‍പ്പ്

ഭരണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വികാരം സിപിഎമ്മിനുള്ളില്‍ ശക്തിപ്പെടുന്നുണ്ട്. മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിധേയനല്ലെന്നും ഉദ്യോഗസ്ഥ കോക്കസിനാണ് നിയന്ത്രണമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയെയും  മുന്നണിയെയും മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കൈയടക്കിയ ശിവശങ്കറിനെയാണ് ഇവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. സ്പ്രിങ്കഌ കരാര്‍ വിവാദമായപ്പോള്‍ താനാണ് തീരുമാനമെടുത്തതെന്നാണ് ശിവശങ്കര്‍ പരസ്യമായി പ്രതികരിച്ചത്. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഐടി സെക്രട്ടറിയുടെ കുറ്റമേല്‍ക്കലെന്ന് പുറമേക്ക് വിമര്‍ശനമുയര്‍ന്നെങ്കിലും പാര്‍ട്ടിയില്‍ ഞെട്ടലുണ്ടാക്കി. ഇടത് സര്‍ക്കാരിന്റെ നയം തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണോയെന്ന ചോദ്യം അന്ന് ഉയര്‍ന്നു. വീണയുമായുള്ള ഐടി വകുപ്പിന്റെ അനധികൃത ഇടപെടലുകളും ശിവശങ്കറിന്റെ പങ്കും പാര്‍ട്ടിയില്‍ സംശയത്തിലായി.

‘മക്കള്‍ വിഷയ’ത്തില്‍ ഏറെ പഴി കേട്ട കോടിയേരി ക്യാമ്പ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഏറെ പ്രതിരോധത്തിലായ സാഹചര്യം മുതലെടുത്ത് വീണയുടെ സര്‍ക്കാര്‍ ബന്ധത്തിന് പാര്‍ട്ടിയില്‍ പരാമാവധി പ്രചാരം നല്‍കുകയാണ്. മകള്‍ക്ക് ഐടി കമ്പനിയുണ്ടെന്നിരിക്കെ മുഖ്യമന്ത്രി ഐടി വകുപ്പ് കൈയാളുന്നതും ദുരൂഹമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയാണ് ഐടി കൈകാര്യം ചെയ്തിരുന്നത്. ഈ മേഖലയില്‍ പ്രാഗത്ഭ്യമുള്ള നേതാവുമല്ല പിണറായി. ഇതിന് പുറമെ, പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തന്നെ ഐടി വകുപ്പ് സെക്രട്ടറിയുമാക്കി. ഇതില്‍ ‘കോണ്‍ഫഌക്ട് ഓഫ് ഇന്ററസ്റ്റ്’ ഉണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു.  

മുഖ്യമന്ത്രിക്ക് ഐടിയെക്കുറിച്ച് ഒന്നുമറിയില്ല. അദ്ദേഹത്തിന്റെ ഒരേയൊരു താത്പര്യം മകള്‍ക്ക് ഐടി കമ്പനി ഉണ്ടെന്നതാണ്, സന്ദീപ് ചൂണ്ടിക്കാട്ടി. എക്‌സാലോജിക് കമ്പനിയുടെ ലാഭം നാല് വര്‍ഷത്തിനുള്ളില്‍ 25.70 ലക്ഷം രൂപയില്‍ നിന്ന് 1.11 കോടി രൂപയായി ഉയര്‍ന്നുവെന്നും ഏതൊക്കെ കമ്പനികളില്‍ നിന്നാണ് വരുമാനം ലഭിച്ചതെന്ന് വിശദീകരിക്കേണ്ടതുണ്ടെന്നും കെ.എം. ഷാജഹാന്‍ ചൂണ്ടിക്കാട്ടി.

Tags: Pinarayi Vijayanഎം ശിവശങ്കര്‍Veena Thayikkandiyil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.