മാനന്തവാടി: കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മാനന്തവാടി നഗരസഭ പരിധിയില്‍ കാല്‍നടയായും വാഹനമുപയോഗിച്ചും വീടുകള്‍ കയറിയുള്ള കച്ചവടങ്ങള്‍ക്കും വെറ്റില മുറുക്ക് വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ഇതോടൊപ്പം നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്നതിനും ഭിക്ഷാടനം നടത്തുന്നതിനും നഗരസഭ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് മാനന്തവാടി നഗരസഭ ചെയര്മാന് വി. ആര് പ്രവീജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: