പുല്‍പ്പള്ളി: പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റിയതില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി രൂക്ഷമാവുകയാണ്. പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും തമ്മിലുള്ള പടലപിണക്കമാണ് സെക്രട്ടറിയെ മാറ്റാനുള്ള പ്രധാന കാരണം.
കൊറോണയുടെ പശ്ചാത്തലത്തില്‍ കണ്ടയ്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച നേതൃത്യം നല്കിയ ആളാണ് സ്ഥലം മാറ്റിയ സെക്രട്ടറി. പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും തമ്മിലുള്ള ഇത്തരത്തിലുള്ള അധികാരത്തര്‍ക്കത്തിന്റെയും ശീതസമരത്തിന്റെയും ഫലമായി പഞ്ചായത്ത് ഭരണം ഏറെ പ്രതിസന്ധിയിലാണ്.
ബഹുജനങ്ങളുടെ ഇടയിലെ ഈ ജാള്യത മറച്ചുവയ്ക്കുന്നതിനാണ് സെക്രട്ടറിയെ സ്ഥലം മാറ്റിയിട്ടുള്ളത്. കൊറോണ സമൂഹ വ്യാപനമടക്കമുള്ള ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള ഈ ഘട്ടത്തില്‍ കര്‍മ്മശേഷിയുള്ള ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുന്നത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: