ഇടുക്കി: ജില്ലയില്‍ ആശങ്ക പരത്തി കൊറോണ വ്യാപനം. ഈ മാസം മാത്രം 20 ദിവസത്തിനിടെ 305 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആകെ സ്ഥിരീകരിച്ച രോഗികളുടെ 75.3% ആണിത്. ഇതില്‍ തന്നെ കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 200 പേര്‍ക്കോളം രോഗം കണ്ടെത്തി. 3 പേര് മരിക്കുകയും ചെയ്തു.
എന്നാല്‍ ഈ കാലയളവില്‍ രോഗമുക്തി ലഭിച്ചത് 25ല്‍ താഴെ പേര്‍ക്ക് മാത്രമാണ്. ഇന്നലെ മാത്രം 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പ്രശ്നം നിലനില്‍ക്കുന്നത് രാജാക്കാട് മേഖലയിലാണ് 40 പേര്‍ക്കാണ് ഇവിടെ രോഗമുള്ളത്. ഇതില്‍ അധികവും ഉറവിടമറിയില്ല എന്നതാണ് വലിയ ആശങ്കയുണ്ടാക്കുന്നത്.
കരിമ്പനില്‍ മാത്രം ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച 12 പേര്‍ക്ക് രോഗം. മൂന്നാറില്‍ ഇതുവരെ ഡോക്ടര്‍മാര്‍ക്കടക്കം അഞ്ച് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഉറവിടം വ്യക്തമല്ല
1. രാജാക്കാട് സ്വദേശി(62)
2. രാജാക്കാട് സ്വദേശി(35)
3.രാജാക്കാട് സ്വദേശി(66)
സമ്പര്‍ക്കം
4. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(28). എറണാകുളം നെട്ടൂര്‍ മാര്‍ക്കറ്റിലെ പഴ- വിതരണക്കാരനാണ്. ഇദ്ദേഹത്തിന്റെ ഒപ്പം ജോലി ചെയ്തിരുന്ന വ്യക്തിക്ക് ജൂലൈ 17ന് സ്ഥിരീകരിച്ചിരുന്നു. എറണാകുളത്ത് നിന്ന് 17ന് സുഹൃത്തുക്കളോടൊപ്പം സ്വന്തം കാറില്‍ വീട്ടിലെത്തി. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
5. കഞ്ഞിക്കുഴി സ്വദേശി(63). കരിമ്പനിലെ ഹോട്ടല്‍ ജീവനക്കാരനാണ്. 18ന് സ്ഥിരീകരിച്ച കരിമ്പന്‍ സ്വദേശിയുമായുള്ള സമ്പര്‍ക്കം.
6. രാജാക്കാട് സ്വദേശി(58). 19ന് ഇദ്ദേഹത്തിന്റെ ഭാര്യക്ക് സ്ഥിരീകരിച്ചിരുന്നു.
7. രാജാക്കാട് സ്വദേശിനി(53). 14ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
8. ദേവികുളം സ്വദേശി(28). മൂന്നാര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ഡ്രൈവര്‍ ആണ്. 17ന് ഡോക്ടര്‍ക്ക് സ്ഥിരീകരിച്ചിരുന്നു.
9. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി(21).
10. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(48).
11. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(32).
12. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(30). ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
13. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(38). ഈ അഞ്ച്് പേര്‍ക്കും 17ന് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
14. തങ്കമണി സ്വദേശിയായ 24 കാരി. എറണാകുളത്താണ് രോഗം സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്ന് എത്തിയവര്‍
15. 6ന് ദമാമില്‍ നിന്നെത്തിയ ഏലപ്പാറ സ്വദേശി(43).
16. ഒന്നിന് ഷാര്‍ജയില്‍ നിന്നെത്തിയ കഞ്ഞിക്കുഴി സ്വദേശി(30).
ആഭ്യന്തര യാത്ര
17. 8ന് തേനിയില്‍ നിന്നെത്തിയ ചക്കുപള്ളം അണക്കര സ്വദേശി(50).
18. 14ന് കമ്പത്ത് നിന്നെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശി(52).
19. 14ന് കമ്പത്ത് നിന്നെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശി(75).
20. 5ന് ചെന്നൈയില്‍ നിന്നെത്തിയ ദേവികുളം കുറ്റിയാര്‍വാലി സ്വദേശിനി(15).
21. 15ന് കൊല്‍ക്കത്തയില്‍ നിന്നെത്തിയ അറക്കുളം സ്വദേശി(28).
22. 9ന് ബാംഗ്ലൂര്‍ നിന്നെത്തിയ കുമളി സ്വദേശിനി(64).
23. 12ന് തൂത്തുക്കുടിയില്‍ നിന്നെത്തിയ മറയൂര്‍ സ്വദേശി(31).
24. 7ന് ബാംഗ്ലൂരില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി(27).
ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ടോക്കണുകള്‍
അടിമാലി: കൊറോണ ജാഗ്രതയുടെ ഭാഗമായി ടൗണിലെ വിവിധ സ്റ്റാന്‍ഡുകളില്‍ ഓട്ടോറിക്ഷകള്‍ ഇന്നലെ മുതല്‍ ഊഴമനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലെ സര്‍വ്വീസ് നടത്തുവെന്ന് തീരുമാനിച്ചു.
ഇതിന് പ്രകാരം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് ടോക്കണുകള്‍ വിതരണം ചെയ്തു. ടൗണിലെ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം പാഴ്സലായി മാത്രം നല്കാന് ഹോട്ടലുടമകള്‍ തീരുമാനിച്ചു. രാജാക്കാട്ടില്‍ കൊറോണ സ്ഥിരീകരിച്ചവരുമായി അടിമാലി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ജീവനക്കാര്‍ക്ക് സമ്പര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. യൂണിറ്റിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ അത്യാഹിതം സംഭവിച്ചാല്‍ തൊട്ടടുത്ത ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് സേവനം ലഭ്യമാക്കും.
അടിമാലി താലൂക്കാശുപത്രിയിലും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അടിമാലിക്ക് പുറമെ ഇരുമ്പുപാലം, ആനച്ചാല്‍, പാറത്തോട്, കല്ലാര്‍കുട്ടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കൊന്നത്തടി പഞ്ചായത്തില്‍ കടകള്‍ തുറക്കുന്ന സമയം രാവിലെ 7 മണിമുതല്‍ വൈകുന്നേരം 5 മണിവരെ ആയി ക്രമീകരിച്ചു. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സല്‍ മാത്രമെ ലഭ്യമാകു. ഞായറാഴ്ച സമ്പൂര്‍ണ അവധി ആയിരിക്കും. സ്ഥാപനങ്ങളില്‍ സാനിറ്റൈസിറും, വെള്ളവും സോപ്പും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇരുമ്പുപാലം ടൗണിലെ വ്യപാരസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരുമ്പുപാലം, ആനച്ചാല്‍, വെള്ളത്തൂവല്‍ മേഖലയിലേക്ക് ഓട്ടോറിക്ഷ മൂന്ന് ദിവസത്തേയ്ക്ക് സര്‍വ്വീസ് നടത്തുന്നില്ല.
വാഴത്തോപ്പ് കണ്ടെയ്ന്മെന്റ് സോണാക്കി
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും മറ്റ് നാല് ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളും 31 വരെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
വാഴത്തോപ്പില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. നെടുങ്കണ്ടം 3, കരുണാപുരം 1, 2, മരിയാപുരം 2,7 വണ്ണപ്പുറം 2, 4 എന്നിങ്ങനെ മറ്റ് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളായിരിക്കും. ഇവിടങ്ങളില്‍ അവശ്യ സാധന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയായിരിക്കും.
ജില്ലാ ആസ്ഥാനം ഉള്പ്പെട്ടുവരുന്നതിനാലും ഭൂരിഭാഗം ജില്ലാ ഓഫീസുകളും സ്ഥിതിചെയ്യുന്നത് വാഴത്തോപ്പ് പഞ്ചായത്തിലായതിനാലും പ്രസ്തുത പഞ്ചായത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് കളക്ടര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഫയര്‍ & റെസ്ക്യൂ, സിവില്‍ സപ്ലൈസ്, വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി തുടങ്ങിയ ഓഫീസുകളില്‍ ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം. മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ അടിയന്തര ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയോഗിച്ചും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: