Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കോവിഡ്: ഇക്കുറി കര്‍ക്കിടക തെയ്യങ്ങളെത്തില്ല

പഞ്ഞമാസമെന്ന് വിശേഷണമുള്ള കര്‍ക്കിടകം ഒന്നുമുതല്‍ വടക്കന്‍ കേരളത്തില്‍ ഹൈന്ദവ ഭവനങ്ങളില്‍ മാത്രം കണ്ടു വരുന്ന ആചാര അനുഷ്ടാനമായിരുന്നു കര്‍ക്കിടക തെയ്യങ്ങള്‍. വീടിനു മുന്നില്‍ മണി കിലുക്കി പാട്ടു പാടി കുഞ്ഞു തെയ്യം നൃത്തമാടിയാല്‍ അവിടെ ആദിയും വ്യാധിയും മഹാമാരിയും വിട്ടൊഴിയുമെന്നാണ് വിശ്വാസം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2020, 04:11 pm IST
inKasargod

കാസര്‍കോട്: നാടും നഗരവും കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചിരിക്കുമ്പോള്‍ കര്‍ക്കിടക മാസത്തിലെ ആദിവ്യാധികള്‍ അകറ്റാന്‍ ഇക്കുറി ആടിവേടന്‍ എന്ന കര്‍ക്കിടക തെയ്യവുമെത്തില്ല. തുളുനാട്ടിലെ ഗെളിഞ്ചനും ഇത്തവണയില്ല. പഞ്ഞമാസമെന്ന് വിശേഷണമുള്ള കര്‍ക്കിടകം ഒന്നുമുതല്‍ വടക്കന്‍ കേരളത്തില്‍ ഹൈന്ദവ ഭവനങ്ങളില്‍ മാത്രം കണ്ടു വരുന്ന ആചാര അനുഷ്ടാനമായിരുന്നു കര്‍ക്കിടക തെയ്യങ്ങള്‍. വീടിനു മുന്നില്‍ മണി കിലുക്കി പാട്ടു പാടി കുഞ്ഞു തെയ്യം നൃത്തമാടിയാല്‍ അവിടെ ആദിയും വ്യാധിയും മഹാമാരിയും വിട്ടൊഴിയുമെന്നാണ് വിശ്വാസം.

എന്നാല്‍ ലോകം കീഴടക്കുന്ന കോവിഡ് എന്ന മഹാമാരിക്ക് മുന്നില്‍ കര്‍ക്കിടക തെയ്യങ്ങളും പകയ്‌ക്കുകയാണ്. കര്‍ക്കിടക മാസത്തില്‍ വീടുകളിലെത്തുന്ന തെയ്യം കെട്ടുകാരെ നിലവിളക്കും കാണിക്കയും കൊണ്ട് സ്വീകരിച്ചിരുന്നവര്‍ക്ക് ഈ കോവിഡ് കാലത്ത് കര്‍ക്കിടക തെയ്യങ്ങള്‍ ഓര്‍മകള്‍ മാത്രമായി ബാക്കിയാവുകയാണ്.
ആധിവ്യാധി മാരി അകറ്റാനെത്തുന്ന കര്‍ക്കിടക തെയ്യങ്ങള്‍ക്കാണ് കോവിഡ് നിയന്ത്രങ്ങളാണ് തടസ്സമാകുന്നത്. തെയ്യം കെട്ടുകാര്‍ക്കിടയിലെ കുട്ടികളെ തെയ്യ ചമയങ്ങള്‍ കൊണ്ട് അണിയിച്ചൊരുക്കി ആരിലും ആകര്‍ഷണം ഉളവാക്കുന്ന തരത്തിലുള്ളതാണ് കര്‍ക്കിടക തെയ്യം. കുഞ്ഞു തെയ്യമെന്നും കര്‍ക്കിടക തെയ്യത്തെ വിശേഷിപ്പിക്കുന്നു. അടിവേടന്‍ തെയ്യമെന്നും വിളിക്കുന്ന കര്‍ക്കിടക ത്തെയ്യം വീടുകളില്‍ മണികിലുക്കിയും ചെണ്ട മുട്ടിയുമെത്തുമ്പോള്‍ വിളക്ക് തിരിയും മഞ്ഞളും ചുണ്ണാമ്പും കലര്‍ത്തിയ ഗുരുസി വെള്ളം തളികയില്‍ നല്‍കണം. തെയ്യം വീടിനു മുന്നില്‍ ആടിയതിനു ശേഷം ഈ വെള്ളം കളത്തില്‍ തിരിവെച്ച് വട്ടത്തില്‍ ഒഴിച്ചാല്‍ അവിടെ ദാരിദ്ര്യമോ, പട്ടിണിയോ, അസുഖങ്ങളോ ഉണ്ടാവില്ലെന്നാണ് വിശ്വാസം.

തെയ്യത്തിനു കാണിക്കയ്‌ക്കു പുറമെ വീട്ടുകാര്‍ അരിയും എണ്ണയും മറ്റും നല്‍കുകയും ചെയ്യും. കര്‍ക്കിടക മാസത്തില്‍ തെയ്യങ്ങളെ വീടുകളില്‍ ചെന്ന് വിശ്വാസത്തിന്റെ ഭാഗമായി ആടിക്കുന്ന തെയ്യം കലാകാരന്മര്‍ക്കു ഒരു വരുമാനം കൂടിയാണിത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഇക്കുറി കോവിഡ് നിയന്ത്രണം ഉള്ളതിനാല്‍ കര്‍ക്കിടക ത്തെയ്യങ്ങള്‍ക്കു പുറത്തിറങ്ങുവാന്‍ കഴിയില്ല. പത്തുവയസുമുതല്‍ പതിനെട്ടു വയസു വരെ പ്രായമുള്ള കുട്ടികളെയാണ് കര്‍ക്കിടക തെയ്യം കെട്ടിക്കുന്നത്. കര്‍ക്കിടക മാസത്തിലെ ഈ കാഴ്ചകള്‍ കാസര്‍കോട് കണ്ണൂര്‍ ജില്ലകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.

Tags: kasargodTheyyamkarkkidakam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.