തൃശൂര്‍: നാട്ടിക പാറളം പഞ്ചായത്തിലെ 25 കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. വര്‍ഷങ്ങളായി ഇവര്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അംഗത്വ വിതരണം നടത്തി. പാറളം പഞ്ചായത്ത് പ്രസിഡന്റ് സുബിഷ് കൊന്നക്കന്‍ അധ്യക്ഷനായി.
ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.കെ അനിഷ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര് ഹരി, നാട്ടിക മണ്ഡലം പ്രസിഡന്റ് ഹരീഷ് മാസ്റ്റര്‍, ജില്ലാകമ്മറ്റി അംഗം സുധിര്‍, നാട്ടിക മണ്ഡലം ട്രഷറര്‍ മനോഷ്, മണ്ഡലം സമിതി അംഗം അജയന് കാട്ടിപ്പുര, ജന.സെക്രട്ടറി പ്രദിപ് പാണപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൃശൂര്‍: വടക്കാഞ്ചേരി തെക്കുകര പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കുടുംബത്തിലെ ഏഴുപേര്‍ ബിജെപിയില്‍ ചേര്‍ന്നു. 10-ാം വാര്‍ഡില്‍ മണമ്മേല്‍ വീട്ടില്‍ കുരിയാക്കോസും കുടുംബവുമാണ് വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു ബിജെപിയില്‍ ചേര്‍ന്നത്. മേഖലാ അധ്യക്ഷന്‍ ഉണ്ണി കൃഷ്ണനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബു, സംസ്ഥാന കൗണ്‍സില്‍ അംഗം ഐ.എന്‍.രാജേഷ്, മണ്ഡലം പ്രസിഡന്റ് വിനയകുമാര്‍, ജനറല്‍ സെക്രട്ടറി എസ്.രാജു, പഞ്ചായത്ത് പ്രസിഡന്റ് രജീഷ് എം.ആര്, ജനറല്‍ സെക്രട്ടറി രാജീവന് തടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: