Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചികിത്സാ സഹായം കിട്ടിയ തുകയില്‍ പങ്കുചോദിച്ച ‘നന്മമര’ത്തിനെതിരേ കേസ്; സന്നദ്ധപ്രവര്‍ത്തകന്‍ സാജന്‍ കേച്ചേരിക്കെതിരെ ഡിസിപിക്ക് പരാതി നല്‍കി

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയാണ് പരാതിക്കാരി. അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്കുള്ള പണത്തിന് വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഷ സഹായം അഭ്യര്‍ഥിച്ചിരുന്നു. ജൂണ്‍ 24നാണ് അമ്മയുടെ ശസ്ത്രക്രിയക്ക് വര്‍ഷ ആശുപത്രി വരാന്തയില്‍ നിന്ന് ഫേസ്ബുക്ക് ലൈവിലൂടെ സഹായം അഭ്യര്‍ഥിച്ചത്. 18 ലക്ഷം രൂപയായിരുന്നു ചികിത്സാ ചെലവ്. തുടര്‍ന്ന് വര്‍ഷയ്‌ക്ക് സഹായവുമായി തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരി എത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ആളാണ് സാജന്‍ കേച്ചേരി. വര്‍ഷയുടെ വീഡിയോ ആദ്യം പങ്ക് വച്ചത് സാജനാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 17, 2020, 12:18 pm IST
inKerala

കൊച്ചി: അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്‌ക്ക് സഹായമായി പൊതുജനങ്ങളില്‍നിന്ന് ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി മകളുടെ പരാതി. ‘നന്മമര’മെന്ന് ധരിച്ചിരുന്ന സന്നദ്ധപ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് സഹായം ലഭിച്ച പെണ്‍കുട്ടി ഡിസിപി ജി. പൂങ്കുഴലിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയില്‍ പാലാരിവട്ടം പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയാണ് പരാതിക്കാരി. അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്കുള്ള പണത്തിന് വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഷ സഹായം അഭ്യര്‍ഥിച്ചിരുന്നു. ജൂണ്‍ 24നാണ് അമ്മയുടെ ശസ്ത്രക്രിയക്ക് വര്‍ഷ ആശുപത്രി വരാന്തയില്‍ നിന്ന് ഫേസ്ബുക്ക് ലൈവിലൂടെ സഹായം അഭ്യര്‍ഥിച്ചത്. 18 ലക്ഷം രൂപയായിരുന്നു ചികിത്സാ ചെലവ്. തുടര്‍ന്ന് വര്‍ഷയ്‌ക്ക് സഹായവുമായി തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരി എത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ആളാണ് സാജന്‍ കേച്ചേരി. വര്‍ഷയുടെ വീഡിയോ ആദ്യം പങ്ക് വച്ചത് സാജനാണ്.

14 മണിക്കൂര്‍ കൊണ്ട് 50 ലക്ഷം രൂപ അക്കൗണ്ടിലെത്തി. തുക 89 ലക്ഷമായതോടെ അക്കൗണ്ട് ക്ലോസ് ചെയ്തു. പിറ്റേന്ന് തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയയും നടത്തി. വര്‍ഷ തന്നെയാണ് അവയവദാനം നടത്തിയത്. ഇപ്പോള്‍ അമ്മയും വര്‍ഷയും വിശ്രമത്തിലാണ്. ഇതിനിടയിലാണ് പണം ചോദിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന ആരോപണവുമായി വര്‍ഷ വീണ്ടും ഫേസ്ബുക്ക് ലൈവിലെത്തിയത്. പണം സ്വരൂപിക്കാന്‍ സഹായിച്ച സാജന്‍ കേച്ചേരി ഫോണില്‍ ഭീഷണിപ്പെടുത്തുന്നതായും ലഭിച്ച പണം പങ്കുവയ്‌ക്കണമെന്നും അക്കൗണ്ട് ജോയിന്റാക്കണമെന്നുമാണ് ആവശ്യമെന്നും വര്‍ഷ പറയുന്നു. കൊച്ചിയില്‍ നിന്ന് ജീവനോടെ തിരിച്ച് പോകാമെന്ന് കരുതുന്നില്ലെന്നും വര്‍ഷ വീഡിയോയില്‍ പറയുന്നു. അമ്മയുടെ ചികിത്സയ്‌ക്കായി ലഭിച്ച പണം അവര്‍ പറയുന്നവര്‍ക്ക് നല്‍കണമെന്നാണ് ഭീഷണിപ്പെടുത്തുന്നവരുടെ ആവശ്യം.

ചികിത്സയ്‌ക്ക് മൂന്ന് മാസം കൂടി കൊച്ചിയില്‍ തുടരണം. ആദ്യ ചെക്കപ്പ് പോലും കഴിയാത്തതിനാല്‍ ബാക്കി വരുന്ന പണം മൂന്ന് മാസം കഴിഞ്ഞ് നല്‍കാമെന്ന് പറഞ്ഞിട്ടും ഭീഷണിപ്പെടുത്തുന്നവര്‍ സമ്മതിക്കുന്നില്ലെന്നും വര്‍ഷ പറയുന്നു. ചികിത്സ നടക്കുന്ന ആശുപത്രിയില്‍ തന്നെ ഗോപിക എന്ന കുട്ടിക്കായി വര്‍ഷ സഹായം ചെയ്തിരുന്നു.

പണം ഇപ്പോള്‍ നല്‍കാനാവില്ലെന്ന് അറിയിച്ച വര്‍ഷയ്‌ക്കെതിരെ സാജന്‍ കേച്ചേരിയും വീഡിയോ ചെയ്തിരുന്നു. വര്‍ഷയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് 89 ലക്ഷവും 32 ലക്ഷത്തിനടുത്ത് യുവതിയുടെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്കുമാണ് വന്നിരുന്നത്. ചികിത്സ ചെലവും വീട് വയ്‌ക്കുന്നതിനുള്ള 75 ലക്ഷം രൂപയും എടുത്ത് ബാക്കിയുള്ള തുക മറ്റ് രോഗികള്‍ക്ക് നല്‍കണമെന്ന് വര്‍ഷയോട് നിര്‍ദ്ദേശിച്ചിരുന്നു. അത് വര്‍ഷ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ഷ വാക്ക് മാറ്റിയെന്നാണ് സാജന്‍ കേച്ചേരി പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.