തലപ്പുഴ: മില്‍മ ഡയറക്ടറും മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ താഴെ തലപ്പുഴ കോളനിയിലെ ഗോപിയുടെ മകന് സുരേഷിന്റെ പ്രിയ കുട്ടുകാരാണ് ചിന്നു, മിന്നു എന്ന് വിളിക്കുന്ന മൈനകള്‍. ക്ലാ ക്ലാ.ക്ലീ ക്ലീസുരേഷ് തിരിഞ്ഞു നോക്കി മുറ്റത്തൊരു മൈന എന്ന് കേട്ടത് പോലെയല്ല ഈ മൈനകള്‍ സുരേഷിന്റെ ചുമലിലും തലയിലുമെല്ലാം പറന്ന് നടക്കുന്ന മൈനകള്‍.
രണ്ട്മാസം മുന്‍പ് വിറക് ശേഖരിക്കുന്നതിനിടയിലാണ് സുരേഷിന് ഈ മൈനകളെ കിട്ടിയത്. അവശനിലയില്‍ കണ്ടെത്തിയ ഇരുമൈനകളെയും വീട്ടിലെത്തിച്ച് പരിചരിച്ചു. ഇന്നിതാ സുരേഷിന്റെ തോളത്തും തലയിലും സുരേഷ് പോകുന്നിടത്തെല്ലാം ഈ മൈനകളും ഉണ്ടാവും.സുരേഷ് വിളിച്ചാല്ചിന്നുവും മിന്നുവും പറന്ന് എത്തും.വീട്ടിലും കൃഷിയിടത്തിലും പശുവിനെ മേയ്ക്കുമ്പോഴും സുരേഷിന്റെ ഒപ്പം ഇരുവരും എപ്പോഴുമുണ്ടാവും.
ചിന്നു സുരേഷിന്റെ തോളില്ക്കയറിയിരിയ്ക്കുമ്പോള് മിന്നു കയറുന്നത് തലയിലായിരിക്കും. വീട്ടിലെയും കോളനിയിലെ മറ്റുള്ളവരുടെയും കളി കൂട്ടുകാരും ചിന്നുവും മിന്നുവും തന്നെ. സുരേഷിന്റെ സഹോദരിയുടെ ചെറിയ കുട്ടിയുടെ ഇഷ്ട കളികൂട്ടുകാരും ഇവര്‍ തന്നെ.വീട്ടിലുണ്ടാക്കുന്ന ഭക്ഷണമെല്ലാം ഉപ്പ് ചേര്ക്കതെയാണ് കൊടുക്കുന്നത്.
ഒഴിവ് സമയത്ത് സുരേഷ് വയലില്‍ കൊണ്ടുപോയി പുല്‍ച്ചാടികളെ പിടിച്ച് കൊടുക്കും. ചിന്നുവും മിന്നുവും സ്വതന്ത്രരായി പാറിപ്പറന്ന് നടക്കുന്നു, സുരേഷിന് മൈനകളെ കൂടാതെ, പ്രാവ്,ലൗ ബേഡ്സ്, എന്നിവയ്ക്കു പുറമെ മത്സ്യകൃഷിയും ഈ 22 കാരന് നടത്തി വരുന്നു. ആരുടെയെങ്കിലും കൈവശം മെബൈല്‍ കണ്ടല്‍ ഇരുവരും ഓടിയെത്തും സെല്‍ഫിയെടുക്കാനും ഇരുവരും തയ്യാര്‍. ഹിറ്റാച്ചി ഓപ്പറേറ്ററായ സുരേഷ് ജോലി കഴിഞ്ഞുള്ള മുഴുവന്‍ സമയവും ചിലവഴിക്കുന്നത് മൈനക്കള്ക്കും പ്രാവിനും ലൗ ബേഡ്സിനും വേണ്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: