പുനലൂര്‍: മൂന്ന് പതിറ്റാണ്ടിനുശേഷം പുനലൂരിലെ താലൂക്ക് ഹോമിയോ ആശുപത്രി സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് നഗരസഭ വിട്ടുനല്‍കിയ ഭൂമിയില്‍ രണ്ടുനില കെട്ടിടമാണ് സജ്ജമായിരിക്കുന്നത്. ഉടന്‍ ഉദ്ഘാടനം നടക്കും. ഇതോടെ ആശുപത്രിപ്രവര്‍ത്തനം പൂര്‍ണമായും ഇങ്ങോട്ടുമാറും. നിലവില്‍ നഗരസഭയുടെ ടിബി ജംഗ്ഷനിലെ സമുച്ചയത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ചുവരുന്നത്.
പണി പൂര്‍ത്തിയായ കെട്ടിടത്തിന്റെ തറനിലയില്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തിനായി അഞ്ചുമുറികളും ഓഫീസ്, ഒപി കൗണ്ടര്‍, രോഗികള്‍ക്കായുള്ള കാത്തിരിപ്പുമുറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. മുകള്‍നിലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായുള്ള വാര്‍ഡുകള്‍, നഴ്സുമാരുടെ ഡ്യൂട്ടി റൂം എന്നിവ ക്രമീകരിച്ചിരിക്കുന്നു.
വാര്‍ഡുകളോട് ചേര്‍ന്നുതന്നെ ശൗചാലയവും സജ്ജമാക്കിയിട്ടുണ്ട്. 1990ലാണ് പുനലൂരില്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി ആരംഭിച്ചത്. വാളക്കോട്ടെ വാടകകെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. 94 ലാണ് ടിബി ജംഗ്ഷനില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: