Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിക്കെതിരേ സിപിഎമ്മില്‍ പടയൊരുക്കം; പാര്‍ട്ടിയുടെ പേര് മോശമാക്കി; മുഖ്യമന്ത്രിയുടെ അപ്രമാദിത്വം അവസാനിപ്പിക്കും; പിന്നാമ്പുറത്ത് പി. ജയരാജന്‍

കണ്ണൂരിലെ പാര്‍ട്ടിയില്‍ പിണറായി വിജയനേക്കാള്‍ ശക്തനായി പി. ജയരാജന്‍ മാറിയിരുന്നു. ഇതുതിരിച്ചറിഞ്ഞ പിണറായി തന്നെയാണ് കണ്ണൂര്‍ സെക്രട്ടറിയായി ജയരാജനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാന്‍ പിണറായി ഉപയോഗിച്ച തന്ത്രമായിരുന്നു അതെന്ന ആരോപണം അന്നു ശക്തമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 05:05 pm IST
inKerala

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ അടുത്തകാലത്ത് ഉയര്‍ന്നു വന്ന വിവാദങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരേ സിപിഎമ്മില്‍ പടയൊരുക്കം ശക്തം. ഇതുവരെ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പിണറായിക്കെതിരേ വിമര്‍ശനം ഉന്നയിക്കാന്‍ മറ്റു നേതാക്കള്‍ മുതിര്‍ന്നിട്ടില്ല. എന്നാല്‍, നിലവിലെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കിയ പ്രധാനി പിണറായി വിജയനാണെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ അതിശക്തമാണ്. ഇതുതന്നെ ആയുധമാക്കാന്‍ പാര്‍ട്ടിക്കുള്ളിലെ പിണറായി വിരുദ്ധര്‍ ഒരുങ്ങുകയാണ്. പിണറായിക്കെതിരായ നീക്കത്തിനു ചുക്കാന്‍ പടിക്കുന്നത് കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജനാണ്. കണ്ണൂരിലെ പാര്‍ട്ടിയില്‍ പിണറായി വിജയനേക്കാള്‍ ശക്തനായി പി. ജയരാജന്‍ മാറിയിരുന്നു. ഇതുതിരിച്ചറിഞ്ഞ പിണറായി തന്നെയാണ് കണ്ണൂര്‍ സെക്രട്ടറിയായി ജയരാജനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. 

സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാന്‍ പിണറായി ഉപയോഗിച്ച തന്ത്രമായിരുന്നു അതെന്ന ആരോപണം അന്നു ശക്തമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരനോട് നല്ല ഭൂരിപക്ഷത്തില്‍ തോറ്റതോടെ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കപ്പെട്ട പി. ജയരാജന് പാര്‍ട്ടിയില്‍ പ്രത്യേക പദവികള്‍ ഒന്നും ഉണ്ടായില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്ന ജയരാജനെ പിണറായി വഴി പാര്‍ട്ടി നിര്‍ബന്ധിപ്പിച്ചാണ് മത്സരിച്ചത്. കണ്ണൂരില്‍ പി. ജയരാജന്‍ പറഞ്ഞാല്‍ മാത്രം പാര്‍ട്ടിക്കാര്‍ കേള്‍ക്കുന്ന അവസ്ഥയില്‍ പിണറായിയും ഇ.പി. ജയരാജനും അസ്വസ്ഥരായിരുന്നു. ഇതേത്തുടര്‍ന്നാണ് പി. ജയരാജനെ വെട്ടിനിരത്താന്‍ പിണറായി മുതിര്‍ന്നത്. ഇതില്‍ പി. ജയരാജന് അന്നു മുതല്‍ അമര്‍ഷം ശക്തമായിരുന്നു. എന്നാല്‍, പാര്‍ട്ടിയിലും സര്‍ക്കാരിലും ശക്തനായിരുന്ന പിണറായിക്കെതിരേ നീങ്ങാന്‍ പി. ജയരാജന് സാധിക്കുമായിരുന്നില്ല. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ പിണറായിയെ പ്രതിക്കൂട്ടിലാക്കി പാര്‍ട്ടിയിലെ അപ്രമാദിത്വം അവസാനിപ്പിക്കാനാണ് പിണറായി വിരുദ്ധരുടെ നീക്കം. പി. ജയരാജനെ കൂടാതെ തോമസ് ഐസക് ഉള്‍പ്പെടെ ചില മന്ത്രിമാരും പിണറായിയുടെ പ്രവര്‍ത്തന ശൈലിയോട് വിയോജിപ്പ് ഉള്ളവരാണ്.  

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടുത്ത ദിവസങ്ങളില്‍ പിണറായിയുടെ ചില നടപടികളോടു പരോക്ഷമായി എതിര്‍പ്പു പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു എം. ശിവശങ്കറിനെ നീക്കിയതിനു പിന്നാലെ വിഷയത്തില്‍ സര്‍ക്കാര്‍ തല അന്വേഷണം നടക്കുമെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഒരു അന്വേഷണം നടക്കില്ലെന്നു പിണറായി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയതിനു തൊട്ടടുത്ത ദിവസമായിരുന്നു കോടിയേരിയുടെ പ്രതികരണം. ഇതുസംബന്ധിച്ച ചോദ്യത്തിന് കോടിയേരി എന്താണ് ഉദ്ദേശിച്ചതെന്ന് കോടിയേരിയോട് പോയി ചോദിക്കണം എന്നായിരുന്നു പിണറായിയുടെ മറുപടി. എന്നാല്‍, സര്‍ക്കാര്‍ തല അന്വേഷണം ഉണ്ടാകുമെന്ന നിലപാടില്‍ കോടിയേരി ഉറച്ചു നിന്നു. പിന്നീടാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സമിതിയുടെ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

അതേസമയം, ഇപ്പോഴത്തെ കണ്ണൂര്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കാലത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് നന്നായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹത്തെ മാറ്റിയതോടെ ഇടനിലക്കാരുടേയും അഴിമതിക്കാരുടേയും കേന്ദ്രമായി അതു മാറിയെന്നും പാര്‍ട്ടിയില്‍ ആക്ഷേപമുണ്ട്. ഇതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫില്‍ വന്‍ അഴിച്ചുപണി ആവശ്യമെന്നാണ് പാര്‍ട്ടി നേതൃത്വവും കരുതുന്നത്. നാളെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായിക്കും അദ്ദേഹത്തിന്റെ ഓഫിസിനും നേരേ ചില നേതാക്കള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ എം.വി. ജയരാജന്‍ തിരികെ പ്രൈവറ്റ് സെക്രട്ടറിയായി എത്താനുള്ള സാധ്യതയുമുണ്ട്.

Tags: cpmpinarayiപി ജയരാജന്‍kodiyeri balakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Kerala

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.