കരുനാഗപ്പള്ളി: രൂപീകൃതമായി ആറുമാസം പിന്നിടുമ്പോള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ് കുലശേഖരപുരത്തെ സേവാഭാരതി.
കോവിഡ് 19 ന്റെ വ്യാപനം മൂലം ജനങ്ങള്‍ പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിയ കാലത്ത് മികച്ച പ്രവര്‍ത്തനമാണ് സേവാഭാരതി കാഴ്ചവച്ചത്. 1500 ഓളം ഭക്ഷ്യ കിറ്റുകളും 1000 സാനിറ്റൈസറുകളും നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യമരുന്നു വിതരണവും നടത്തിയ സേവാഭാരതിയുടെ സൗജന്യ ആംബുലന്‍സ് സേവനവും നിരവധി രോഗികള്‍ക്ക് ആശ്വാസമായി. ആംബുലന്‍സ് സേവനം ഇപ്പോഴും തുടരുന്നു.
കൂടാതെ സേവാഭാരതിയുടെ മാതൃശക്തി പ്രവര്‍ത്തകര്‍ നിര്‍മിച്ച 5000 മാസ്കുകള്‍ കരുനാഗപ്പള്ളിയിലെ വിവിധ ആശുപത്രികളിലും വീടുകളിലും പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. കുലരേഖരപുരം ആദിനാട് വടക്ക് അയോധ്യയില്‍ ചന്ദ്രബാബുവിന്റെ ഭാര്യയുടെ ചികിത്സയ്ക്ക് ഒന്നരലക്ഷം രൂപ ചികിത്സാ ധനസഹായം കൈമാറിയ സേവാഭാരതി പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ തുടങ്ങി. ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനായി രണ്ടു വിദ്യാര്‍ഥികള്‍ക്ക് ടിവി വാങ്ങി നല്കി. പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡു നല്കാനൊരുങ്ങുകയാണിപ്പോള്.
സെപ്തംബര്‍ 10 ശ്രീകൃഷ്ണജയന്തി ദിനത്തില്‍ നിര്‍ധന യുവതിയുടെ വിവാഹം നടത്താനൊരുങ്ങുകയാണ് സേവാഭാരതി. ജ്യോതികുമാര്‍ പ്രസിഡന്റും അഡ്വ. ശ്രീജിത്ത് സെക്രട്ടറിയും ആര്. മോഹനന്, കൃഷ്ണന്‍കുട്ടി, മനോജ്, ഓമനക്കുട്ടന്, അരുണ്‍ റോയ് എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: