കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും ഫോണില്‍ സംസാരിക്കാന്‍ തയ്യാറാവില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. ടി. ജലീല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചത് സിപിഎമ്മും കള്ളക്കടത്ത് സംഘങ്ങളുമായുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്ന് എബിവിപി ജില്ലാ പ്രസിഡന്റ് കെ.കെ. അമല്‍ മനോജ് പ്രസ്താവനയില്‍ ആരോപിച്ചു.
കള്ളക്കടത്തു കേസിലെ പ്രതിയുമായി ബന്ധ മുണ്ടെന്ന് തെളിഞ്ഞ കെ.ടി. ജലീല്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാവണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: