തൃശൂര്‍: മാള കുഴൂര്‍ പഞ്ചായത്തില്‍ സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന പത്ത് യുവാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജില്ലാ കമ്മറ്റി അംഗം അഡ്വ. വെങ്കിടേശ്വരന് ഹാരമണിയിച്ച് സ്വീകരിച്ചു. തുടര്‍ന്നു നടന്ന യോഗം കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു.
ബിജെപി കുഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് പി.കെ. രാജപ്പന് അധ്യക്ഷനായി. ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അനില്‍ ആദിത്യന്, സുഗതന്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനുമോദ്, യുവമോര്‍ച്ച കുഴൂര്‍ പഞ്ചായത്ത് ഭാരവാഹികള്‍ സംസാരിച്ചു.
ചാലക്കുടി: കോടശ്ശേരി പഞ്ചായത്താല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് നിരവധിപേര്‍ ബിജെപിയില്‍ ചേര്‍ന്നു. സ്വീകരണ യോഗത്തില്‍ കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സുകുപാപ്പാരി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സജീവ്പള്ളത്ത്, ജനറല്‍ സെക്രട്ടറി അഡ്വ: സജികുറുപ്പ്, വൈസ് പ്രസിഡന്റ് മുകേഷ് തളിയപറമ്പില്‍, ജില്ല കമ്മിറ്റി അംഗം ടി.വി. ഷാജി, യുവമോര്‍ച്ച പ്രസിഡന്റ് അമല്‍ അതിയാരത്, ജനറല്‍ സെക്രട്ടറി സനല്‍ സുരേഷ്, കെ.വി. അശോക് കുമാര്‍, സുനില്‍ കാരാപ്പാടം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: