Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോടതിയിലേക്ക് നയിച്ചത് നിലവറയിലെ ലക്ഷം കോടിയുടെ നിധി ശേഖരം

ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ക്ക് എടുക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണം വെളളി കുടങ്ങളും വെള്ളി പാത്രങ്ങളും നിത്യേന എടുക്കുന്ന വിലപിടിപ്പുള്ള പാത്രങ്ങളും യഥാസമയം തിരികെ വയ്‌ക്കുന്നില്ലെന്നും ക്ഷേത്രത്തിനു പുറത്ത് കൊണ്ടു പോകുന്നുവെന്നും ഇടത് യൂണിയനില്‍പ്പെട്ട ജീവനക്കാര്‍ ആരോപണം ഉന്നയിച്ചു. രാജകുടുംബത്തെ അംഗീകരിക്കാത്ത ഇവര്‍ രാജപ്രതിനിധികളെ ആരോപണ വിധേയരാക്കാനുള്ള നീക്കമാണ് നടത്തിയത്. ഇതോടെ ക്ഷേത്രം സ്ഥാനിയായിരുന്ന അന്തരിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നിലവറകള്‍ തുറന്ന് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെ കണക്ക് എടുക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഭരണം സംബന്ധിച്ച് കോടതി കയറിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 14, 2020, 05:49 pm IST
inKerala

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണം കോടതി കയറിയതിനു പിന്നില്‍ നിലവറയിലെ ലക്ഷം കോടിയുടെ നിധി ശേഖരം. എ, ബി, സി.ഡി, ഇ, എഫ് എന്നീ ആറ് നിലവറകളിലാണ് ക്ഷേത്ര വകയായിട്ടുള്ള ലക്ഷം കോടി വിലമതിക്കുന്ന അമൂല്യ നിധി ശേഖരമുള്ളത്. ഇതില്‍ ഇ,എഫ്  നിലവറകള്‍ ക്ഷേത്ര ആവശ്യങ്ങള്‍ക്ക് എപ്പോഴും  തുറക്കുന്ന നിലവറയും സി, ഡി നിലവറകള്‍ ക്ഷേത്ര ഉത്സവ ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള ആഭരണങ്ങളും സൂക്ഷിച്ചിരിക്കുന്നു. എ നിലവറയില്‍ അമൂല്യ നിധിശേഖരം. ബി നിലവറ തുറന്ന് പരിശോധിച്ചിട്ടുമില്ല.

ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ക്ക് എടുക്കുന്ന   സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണം വെളളി കുടങ്ങളും വെള്ളി പാത്രങ്ങളും  നിത്യേന എടുക്കുന്ന വിലപിടിപ്പുള്ള പാത്രങ്ങളും യഥാസമയം തിരികെ വയ്‌ക്കുന്നില്ലെന്നും ക്ഷേത്രത്തിനു പുറത്ത് കൊണ്ടു പോകുന്നുവെന്നും ഇടത് യൂണിയനില്‍പ്പെട്ട ജീവനക്കാര്‍  ആരോപണം ഉന്നയിച്ചു. രാജകുടുംബത്തെ അംഗീകരിക്കാത്ത ഇവര്‍ രാജപ്രതിനിധികളെ ആരോപണ വിധേയരാക്കാനുള്ള നീക്കമാണ് നടത്തിയത്.  ഇതോടെ ക്ഷേത്രം സ്ഥാനിയായിരുന്ന അന്തരിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ  നിലവറകള്‍   തുറന്ന് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെ കണക്ക് എടുക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ്  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഭരണം സംബന്ധിച്ച് കോടതി കയറിയത്.

വിവാദങ്ങളെ തുടര്‍ന്ന്  2011 ജൂണ്‍ 28ന് നിലവറകള്‍ തുറന്ന് പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.എന്‍. കൃഷ്ണന്‍, രാജകുടുംബാംഗം ആദിത്യവര്‍മ, ഡോ. എം. വേലായുധന്‍ നായര്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിവരടങ്ങിയ സമിതിക്കായിരുന്നു പരിശോധന ചുമതല.

ഡോ. എം. വേലായുധന്‍ നായര്‍ കോ- ഓര്‍ഡിനേറ്ററായി മൂല്യനിര്‍ണയത്തിനും കണക്കെടുപ്പിനുമായി വിദഗ്‌ദ്ധ സമിതിയെയും നിയോഗിക്കപ്പെട്ടു. എല്ലാം ഡിജിറ്റലൈസ് ചെയ്ത് കോടതിക്ക് കൈമാറാനും ആവശ്യപ്പെട്ടിരുന്നു. ബി നിലവറ ഒഴികെയുള്ളവ തുറന്ന് പരിശോധിച്ചു. സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെയും സ്വര്‍ണ്ണക്കട്ടികളുടെയും അമൂല്യ നിധിശേഖരമാണ് പരിശോധനയില്‍ കണ്ടെത്തിയത്. എ നിലവറ തുറക്കാന്‍  വളരെ പ്രയാസപ്പെട്ടിരുന്നു. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ചായിരുന്നു തുറന്നത്.  ഇതോടെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച്  വിവാദമായി. ബി നിലവറ എങ്ങനെ തുറക്കാമെന്നുപോലും കണ്ടുപിടിക്കാന്‍ സാധിച്ചില്ല.  വിവിധ ചിഹ്നങ്ങള്‍ വാതിലില്‍ രേഖപ്പെടുത്തിയുട്ടുണ്ടെങ്കിലും വിദഗ്‌ദ്ധര്‍ എത്തി പരിശോധിച്ചിട്ടും വാതിലുകള്‍  തുറക്കുന്നത് സംബന്ധിച്ച് മനസ്സിലാക്കാനായില്ല. വാതിലുകള്‍ തകര്‍ത്താലെ പരിശോധന നടത്താന്‍ സാധിക്കൂ. ഇത് ശ്രീകോവിലിന്റെ സുരക്ഷയെ ബാധിച്ചേക്കാം.  ഇതിനെതിരെ രാജകുടുംബം സുപ്രീം കോടതിയ സമീപിച്ചു. 2011 ജൂലൈ 9ന് ഉത്തരവിട്ടു ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവറ തുറക്കരുതെന്ന്. തുടര്‍ന്ന് നിധി ശേഖരം എങ്ങനെ സംരക്ഷിക്കുമെന്ന അഭിപ്രായം നല്‍കാന്‍ രാജകുടുംബത്തോടും ക്ഷേത്ര ഭരണ സമിതിയോടും സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞു. നിധി ശേഖരം ടൂറിസ്റ്റുകള്‍ക്ക് കാണാന്‍ തക്കവിധം പ്രദര്‍ശിപ്പിക്കണമന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ 2012 നവംബര്‍ 7ന്  അമിക്കസ് ക്യൂറി സുപ്രീം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ക്ഷേത്രത്തിനു പുറത്തുള്ള കാര്യങ്ങള്‍ക്ക് നിധി ശേഖരത്തിലുള്ളവ എടുക്കാന്‍  അനുവാദം നല്‍കരുതെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

Tags: Padmanabha swamy Templesupremecourt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.