Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഒഗ്ബച്ചെ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് വിദേശ താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഒഗ്ബച്ചെയും ക്ലബുമായുള്ള ബന്ധം വഷളായി. ഒഗ്ബച്ചെയുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയിരിയാണ് ക്ലബ് താരത്തെ വില്‍ക്കുന്നത്. ഈ കഴിഞ്ഞ സീസണില്‍ ടീം മൊത്തം മോശം പ്രകടനം നടത്തിയപ്പോഴും ഒഗ്ബച്ചെയുടെ പ്രകടനം വേറിട്ടു നിന്നിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 13, 2020, 09:45 pm IST
in Football

കോഴിക്കോട്: പുതിയഎ ഐഎസ്എല്‍ സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ കാത്തിരിക്കുന്നത് നിരാശാജനകമായ വാര്‍ത്ത. കഴിഞ്ഞ സീസണില്‍ ടീം ക്യാപ്റ്റനും ടോപ സ്‌കോററുമായ ബര്‍ത്തലോമ്യു ഒഗ്ബച്ചെ ക്ലബ് വിടാന്‍ തീരുമാനിച്ചതായാണ് വിവരം. താരം മുംബൈ സിറ്റിയിലേക്ക് കൂടുമാറുമെന്നാണ് വാര്‍ത്തകള്‍. ഒഗ്‌ബെചെയെ വില്‍ക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റിയുമായി ധാരണയില്‍ എത്തിയതായാണ് വിവരം.

കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് വിദേശ താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഒഗ്ബച്ചെയും ക്ലബുമായുള്ള ബന്ധം വഷളായി. ഒഗ്ബച്ചെയുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയിരിയാണ് ക്ലബ് താരത്തെ വില്‍ക്കുന്നത്. ഈ കഴിഞ്ഞ സീസണില്‍ ടീം മൊത്തം മോശം പ്രകടനം നടത്തിയപ്പോഴും ഒഗ്ബച്ചെയുടെ പ്രകടനം വേറിട്ടു നിന്നിരുന്നു. ഒറ്റ സീസണ്‍ കൊണ്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരന്‍ ആയി മാറിയ താരമാണ് ഒഗ്ബച്ചെ. കഴിഞ്ഞ സീസണില്‍ ഹാട്രിക് ഉള്‍പ്പെടെ 15 ഗോളുകള്‍ അടിച്ചു കൂട്ടി. ഒപ്പം ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.  കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലിലെ ടോപ്  സ്‌കോറര്‍ പദവിയും മറ്റു രണ്ടുപേര്‍ക്കൊപ്പം ഒഗ്ബച്ചെ പങ്കിട്ടു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി 2018-19 സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച നൈജീരിയന്‍ മുന്‍ രാജ്യാന്തരതാരം കൂടിയായ ഒഗ്ബച്ചെയെ വന്‍ തുക നല്‍കിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയത്.  

1999-ല്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ യൂത്ത് ടീമിലൂടെയാണ് ഒഗ്ബച്ചെ ഫുട്‌ബോളിലേക്ക് എത്തുന്നത്. 2001-ല്‍ പിഎസ്ജിയുടെ സീനിയര്‍ ടീമില്‍ കളിച്ചു. അതിനുശേഷം സ്പാനിഷ് ക്ലബ് അലാവസ്, വയ്യഡോളിഡ്, ഇംഗ്ലീഷ് ക്ലബ് മിഡില്‍സ്ബറോ എന്നിവയ്‌ക്കു കളിച്ചശേഷം 2018-ല്‍ ഐഎസ്എല്‍ ക്ലബ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ എത്തി. ആ സീസണില്‍ 18 കളികളില്‍ നിന്ന് 12 ഗോളുകള്‍ അടിച്ചു. ഈ പ്രകടനമാണ്  ഒഗ്ബച്ചെയെ ബ്ലാസ്്‌റ്റേഴ്‌സില്‍  എത്തിച്ചത്.

Tags: കേരള ബ്ലാസ്റ്റേഴ്‌സ്ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

Football

മോഹന്‍ ബഗാന്‍ ഐ എസ് എല്‍ ചാമ്പ്യന്‍മാര്‍, വിജയഗോള്‍ പിറന്നത് അധിക സമയത്ത്

പുതിയ വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.