ഇടുക്കി: സത്വര പ്രവേശനാനുമതിയുടെ മറവില്‍ നിരവധി പേര് വ്യാജ രേഖകളുമായി തമിഴ്നാട്ടില്‍ നിന്ന് ഇടുക്കിയിലെ തോട്ടം മേഖലയിലെത്തുന്നു. ഇങ്ങനെ എത്തിയവരാകട്ടെ യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെ ഏലത്തോട്ടങ്ങളില്‍ ജോലിക്ക് പോകുന്നതായും വിവരം.
മൂവായിരത്തിയഞ്ഞൂറോളം പേരാണ് ഒരാഴ്ചക്കിടയില്‍ തമിഴ്നാട്ടില്‍ നിന്ന് കുമളി അതിര്‍ത്തി വഴിമാത്രം കേരളത്തിലേക്ക് കടന്നത്. ഇവരില്‍ ഭൂരിപക്ഷം പേരും തോട്ടം തൊഴിലാളികളാണ്. ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ സ്വന്തമായി വീടോ, വസ്തുക്കളോ ഉണ്ടെന്ന രേഖകളുമായി എത്തിയവരില്‍ ചിലര്‍ എസ്റ്റേറ്റേറ്റ് ലയങ്ങളിലെ താമസക്കാരാണ്.
മറ്റ് ചിലരാകട്ടെ പ്രവേശന അനുമതിയില്‍ സൂചിപ്പിക്കുന്ന പഞ്ചായത്തിലോ വാര്‍ഡുകളിലോ അല്ല ഇവിടെ എത്തിയതിന് ശേഷം താമസിക്കുന്നത്. ഉദാഹരണത്തിന് ചക്കുപള്ളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ രേഖകളുമായി വന്നവര്‍ താമസിക്കുന്നത് പതിനഞ്ചാം വാര്‍ഡിലെ ബന്ധുവീട്ടില്‍. ഇതേ പഞ്ചായത്തിലൈ ഒന്നാം വാര്‍ഡിലേക്ക് അനുമതി ലഭിച്ചവര്‍ തമ്പടിച്ചിരിക്കുന്നത് വണ്ടന്മേട് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ശാസ്താംനടയില്, തൊഴിലാളികളില്‍ ഭൂരിഭാഗവും എസ്റ്റേറ്റ് ലയങ്ങളിലെ ആള്കൂട്ടങ്ങളോടൊപ്പമാണ് താമസം.
ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തിലുണ്ടായിരുന്നവരും, ഇപ്പോള്‍ എത്തിയവരും ഒരുമിച്ച് താമസിക്കുകയും, ജോലി ചെയ്യുകയുമാണ്. ഏലം വിളവെടുപ്പ് സീസണ് ആരംഭിച്ചതോടെ തമിഴ്നാട് സ്വദേശികളായ വന്‍കിട തോട്ടമുടമകള്‍, കേരളത്തിലെ ഭരണകക്ഷി ട്രേഡ് യൂണിയനുകളുമായി ഒത്തുചേര്‍ന്നാണ് കൊറോണ വ്യാപനത്തിന് കാരണമായേക്കാവുന്ന അനധികൃത കടന്നുകയറ്റത്തിന് വഴിയൊരുക്കിയതെന്ന് ആക്ഷേപം നാട്ടുകാര്‍ ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: