ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേര് വിദേശത്തുനിന്നും എത്തിയവരാണ്. ഏഴ് പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
നേരത്തെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയായ പച്ചക്കറി വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള എട്ടുപേര്‍, എഴുപുന്നയിലെ സീഫുഡ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 18 പേര്, രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആറുപേര്‍, വെണ്മണി സ്വദേശിയായ കുട്ടി. 49 വയസ്സുള്ള പുന്നപ്ര സ്വദേശിനി, താമരക്കുളം സ്വദേശിയായ യുവാവ്, നാല് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.
ആകെ 395 പേര് ആശുപത്രികളില്‍ ചികിത്സയിലുണ്ട്. കൂടാതെ കഴിഞ്ഞ പുളിങ്കുന്ന കോണത്ത് വാക്കാല്‍ ബാബു(52) മരിച്ചത് കോവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: