കൊട്ടാരക്കര: നിയമാനുസരണമല്ലാതെയും സമയക്രമം തെറ്റിച്ചും പാറഖനനം നടത്തി വിപണനം നടത്തിയതില്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശാനുസരണം ജില്ലയിലാകമാനം വ്യാപക പരിശോധന നടത്തി. നിയമലംഘനം നടത്തിയവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൂയപ്പള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍ 9 വാഹനങ്ങള്‍ പിടിച്ചെടുത്തു. ചടയമംഗലത്ത് -11, ശൂരനാട് – 1, കുണ്ടറ – 1, കൊട്ടാരക്കര – 1 എന്നീ ക്രമത്തില്‍ വാഹനങ്ങള്‍ പിടിച്ചെടുത്തു. അനുവദിക്കപ്പെട്ട സമയങ്ങളിലല്ലാതെ ഖനനം നടത്തിയതിനും വാഹനങ്ങള്‍ നിരത്തിലിറക്കിയതിനുമാണ് കേസുകള്‍ എടുത്തത്. തുടര്‍ന്നും ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: