മാവുങ്കാല്‍: സ്വര്‍ണ്ണ കടത്ത് കേസില്‍ കളങ്കിത വ്യക്തികളുമായി ബന്ധമുള്ള മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പഞ്ചായത്തുതലത്തില്‍ ബിജെപി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി മടിക്കൈ അമ്പലത്തറ വില്ലേജ് ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സ്വര്‍ണ്ണ കള്ളകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ ഉള്‍പ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. നിയമസഭയുടെ അദ്ധ്യക്ഷനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പദവിക്ക് ചേരാത്ത രീതിയില്‍ പൊതുവേദിയില്‍ ഒരു സ്ത്രീയോട് കാണിച്ച ശ്യംങ്കാര ചേഷ്ടകളും ലൈംഗിക ചുവയോടെയുള്ള നോട്ടങ്ങളും സൂചിപ്പിക്കുന്നത് ഇവര്‍ തമ്മിലുള്ള അടുപ്പവും ആഴത്തിലുള്ള ബന്ധവുമാണ്.
അതിനാല്‍ ഈ ഇടപാടില്‍ സ്പീക്കര്‍ക്കും ബന്ധമുള്ളതായി പൊതു സമൂഹം വിശ്വസിക്കുന്നു. സ്പീക്കറും സ്ഥാനമാനങ്ങളും അധികാരങ്ങളും ഉപേക്ഷിച്ച് അന്വേഷണം നേരിടാന്‍ തയ്യാറാകണമെന്ന് വേലായുധന് ആവശ്യപ്പെട്ടു.
ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് പി.മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കൃഷ്ണന്, ജില്ലാ സെക്രട്ടറി കെ. ശോഭന ഏച്ചിക്കാനം, ഒബിസി മോര്‍ച്ച ജില്ലാ ട്രഷറര്‍ കെ. മോഹനന് വാഴക്കോട്, മണ്ഡലം സെക്രട്ടറി ബിജി ബാബു, പഞ്ചായത്ത് സെക്രട്ടറി പ്രകാശന് ഏച്ചിക്കാനം, രതീഷ് കല്യാണം, ചന്ദ്രന് കാരാക്കോട്, രവി നെല്ലിയടുക്കം എന്നിവര്‍ സംബന്ധിച്ചു.
ഉദുമ: സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ക്ക് കൂട്ടുനിന്ന പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുക, നിഗൂഡതകള്‍ പുറത്തു കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തി. ബിജെപി ജില്ലാ കമ്മറ്റി അംഗം വൈ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് തമ്പാന് അച്ചേരി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്, കര്‍ഷക മോര്‍ച്ച മണ്ഡലം കമ്മറ്റി അംഗം വൈ. നാരായണന്, യുവമോര്‍ച്ച മണ്ഡലം കമ്മറ്റി അംഗം നിത്തേഷ് തൃക്കണ്ണാട് തുടങ്ങിയവര്‍ സംസാരിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ് സ്വാഗതവും സെക്രട്ടറി മധുസൂതനന് നന്ദിയും പറഞ്ഞു.
നീലേശ്വരം: മുഖ്യമന്ത്രി പിണറായി വിജയന് രാജിവെച്ച് സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നീലേശ്വരം മുനിസിപ്പല്‍ കമ്മറ്റി നീലേശ്വരം സബ് ട്രഷറിക്കു മുന്നില്‍ നടത്തിയ ധര്‍ണ സമരം മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട് കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.സുകുമാരന്‍ അധ്യക്ഷം വഹിച്ചു. യോഗത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് പി.യു.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ട്രഷറര്‍ ടി.രാധാകൃഷ്ണന്, കമ്മറ്റി അംഗം രാജന് ചായ്യോം, മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് വിജയന് പാണ്ടിക്കോട്, സെക്രട്ടറി കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി പി.മോഹനന്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ ചാത്തമത്ത് എന്നിവര്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട്: ബിജെപി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കമ്മറ്റി നടത്തിയ പ്രതിഷേധ പരിപാടി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബല്‍രാജ്, കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്ത് സൗത്ത്, കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റ് കൃഷ്ണന് അരയി, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരായ എച്ച്.ആര്.ശ്രീധരന്, സി.കെ.വല്സലന്, എച്ച്.ആര്.സുകന്യ, യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി ശരത്ത് മരക്കാപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
പുല്ലൂര്‍-പെരിയ: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ പാര്‍ട്ടി പുല്ലൂര്‍പെരിയ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കെളോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.വി സുരേഷ് അധ്യക്ഷത വഹിച്ചു. ബിജെപി ഉദുമ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കാര്‍ത്ത്യായനി ഒബിസി മോര്‍ച്ച ഉദുമ മണ്ഡലം സെക്രട്ടറി മണി കൂടാനം, പത്താം വാര്‍ഡ് മെമ്പര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി രതീഷ് സ്വാഗതവും കര്‍ഷകമോര്‍ച്ച ഉദുമ മണ്ഡലം സെക്രട്ടറി മുരളീധരന് നന്ദിയും പറഞ്ഞു.
മേല്‍പ്പറമ്പ്: ബിജെപി ചെമ്മനാട് പഞ്ചായത്ത് കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന് ചാത്തങ്കൈ അധ്യക്ഷത വഹിച്ചു. ഗോപാലന് ചാത്തങ്കൈ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജി.കെ.കൈന്താര്‍ സ്വാഗതവും, രാമകൃഷ്ണന് അച്ചേരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: