ചെറുതോണി: സമ്പര്‍ക്കം മൂലം കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ തള്ളക്കാനം(10), പുന്നയാര്‍(11), വാകച്ചുവട്(14) കണ്ടെയിന്മെന്റ്സോണ് ആക്കി. വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ തോപ്രാംകുടി(11), വാത്തിക്കുടി(14) വാര്‍ഡുകള്‍ ഇന്ന് മുതലും ഹോട്ട്സ്പോട്ടാക്കി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. അടുത്തടുത്ത ദിവസം രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അതും അടുത്തടുത്ത വാര്‍ഡുകളിലെ താമസക്കാരായവര്‍ക്ക് രോഗം കണ്ടെത്തിയത്. ഇവര്‍ രണ്ട് പേരും ഫീല്‍ഡ് സ്റ്റാഫായതിനാല്‍ മേഖലയെ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഹൈറേഞ്ചില്‍ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലായി മൂന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നു. രണ്ട് നഴ്സുമാര്‍ക്കും ഒരു മൃഗാശുപത്രി ജീവനക്കാരിക്കുമാണ് രോഗം കണ്ടെത്തിയത്. ഇവര്‍ മൂന്ന് പേരും പൊതുസമൂഹവുമായി അധികം ബന്ധപ്പെടുന്ന ജോലി നോക്കുന്നവരാണ്. കട്ടപ്പനയില്‍ ആംബുലന്‍സില്‍ ജോലി നോക്കിയിരുന്ന മെയില്‍ സ്റ്റാഫ് നഴ്സിന് ബുധനാഴ്ചയാണ് രോഗം കണ്ടെത്തിയത്.
ഇയാളുമായി നേരിട്ട് ബന്ധപ്പെട്ട 10ലധികം പേര് നിലവില്‍ ക്വാറന്റൈനിലാണ്. നിരവധി രോഗികളേയും ഇയാള്‍ പരിശോധിച്ചിട്ടുണ്ട്. ആവശ്യമായ സുരക്ഷ എടുത്തിരുന്നതാണ് ആശ്വാസം. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച കഞ്ഞിക്കുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനും നിരവധി കോണ്ടാക്ടുണ്ട്. പാലിയേറ്റിവ് കെയര്‍ നഴ്സായിരുന്നതിനാല് നിരവധി വീടുകളിലും സ്ഥാനങ്ങളിലും ഇവര്‍ പോയിട്ടുണ്ട്. ഇന്നലെ രോഗം കണ്ടെത്തിയ മൃഗാശുപത്രി ജീവനക്കാരിയും ഫീല്‍ഡ് ജോലിയാണ് നോക്കിയിരുന്നത്. ഇത്തരത്തില്‍ രോഗം പടരുന്നത് സമൂഹ വ്യാപനത്തിന്റെ സൂചന കൂടിയാണ് നല്‍കുന്നത്. ഇടുക്കിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വശളാകുന്നതായും ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കേണ്ടതിന്റെ ആവശ്യവും ഇത് ചൂണ്ടിക്കാണിക്കുന്നു.
‘കുമാരമംഗലമല്ല ഹോട്ട്സ്പോട്ട് കരുണാപുരം’
തൊടുപുഴ: ഇടുക്കിയിലെ കുമാരമംഗലം പഞ്ചായത്തിലെ 14-ാം വാര്‍ഡ് ഹോട്ട്സ്പോട്ടാക്കി എന്ന വാര്‍ത്ത ആശങ്കയ്ക്കിടയാക്കി. 8ന് ഇറങ്ങിയ സംസ്ഥാന ആരോഗ്യവകുപ്പിന്റെ പത്രക്കുറിപ്പിലാണ് ഈ പിഴവ് കടന്ന് കൂടിയത്. തൊടുപുഴയ്ക്ക് സമീപമുള്ള കുമാരമംഗലത്ത് അടുത്ത ദിവസങ്ങളില്‍ കേസുകളൊന്നും ഉണ്ടായിട്ടില്ല.
സമ്പര്‍ക്കം വഴി കൊറോണ സ്ഥിരീകരിച്ച നെടുങ്കണ്ടത്തിന് സമീപത്തെ കരുണാപുരമാണ് ഹോട്ട്സ്പോട്ടാക്കിയത്. ഇത് സംബന്ധിച്ച് അന്ന് തന്നെ ജന്മഭൂമി വാര്‍ത്തയും നല്‍കിയിരുന്നു. പിന്നാലെ ഇന്നലെ സംസ്ഥാന തലത്തില്‍ പുതിയ ഹോട്ട്സ്പോട്ടുകള്‍ വന്നപ്പോഴാണ് കരുണാപുരത്തെ 14-ാം വാര്‍ഡിന് പകരം കുമാരമംഗലത്തെ 14 കടന്ന് കൂടിയത്. ഇവിടെയാകെ 13 വാര്‍ഡ് മാത്രമാണുള്ളത്. പിന്നാലെ ഇത് മാറ്റി ഇന്നലെ കരുണാപുരം ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: