Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പ്രതിഷേധങ്ങളെ അടിച്ചൊതുക്കാന്‍ നേതാക്കളെ ലക്ഷ്യമിട്ട് പോലീസ്‌

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചൊതുക്കാന്‍ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 11:40 am IST
inKozhikode
യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ. അനൂപ്, ജില്ലാ പ്രസിഡന്റ് ടി. റെനീഷ് എന്നിവരെ പോലീസ് മര്‍ദ്ദിക്കുന്നു

യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ. അനൂപ്, ജില്ലാ പ്രസിഡന്റ് ടി. റെനീഷ് എന്നിവരെ പോലീസ് മര്‍ദ്ദിക്കുന്നു

കോഴിക്കോട്: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചൊതുക്കാന്‍ പോലീസ്. ഇന്നലെ കോഴി ക്കോട് കളക്‌ട്രേറ്റിലേക്ക് നടത്തിയ യുവമോര്‍ച്ച, യൂത്ത്‌ലീഗ് മാര്‍ച്ചുകളെ പോലീസ് നേരിട്ട രീതി ഇതിന്റെ സൂചനയാണ്.  

മാര്‍ച്ചിന് നേതൃത്വം നല്‍കിയവരെ ക്രൂരമായി മര്‍ദ്ദിക്കുക യായിരുന്നു പോലീസ്. യുവമോര്‍ച്ച സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ ഉള്‍പ്പെടെ 20 പേരെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരില്‍ ചിലര്‍ക്ക് ഗ്രനേഡ് പൊട്ടിത്തെറിച്ചും പരിക്കേറ്റിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘമാണ് മാര്‍ച്ചിനെ നേരിടാന്‍ ഉണ്ടായിരുന്നത്.  

മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ കെ. അനൂപ്, ജില്ല പ്രസിഡന്റ് ടി. റെനീഷ് എന്നിവരുടെ തലയ്‌ക്കാണ് പോലീസ് ലാത്തികൊണ്ട് അടിച്ചത്.  

തലയ്‌ക്ക് അടിക്കരുതെന്ന് ചില ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പരസ്യമായി പറയുന്നതിനിടയിലാണ് ഒരു വിഭാഗം പോലീസുകാര്‍ ഇവരുടെ മുന്നില്‍വെച്ചു തന്നെ നേതാക്കളുടെ തലയ്‌ക്കുനേരെ ലാത്തി വീശിയത്.  

ജില്ലാ പ്രസിഡന്റ് ടി. റെനീഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ലിബിന്‍ ഭാസ്‌ക്കര്‍, ഹരിപ്രസാദ് രാജ, ജില്ലാ ജനറല്‍ സെക്രട്ടറി ജുബിന്‍ ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറിമാരായ മിഥുന്‍ മോഹന്‍, പി. സ്വരൂഹ്, ജില്ലാ ട്രഷറര്‍ പി. വിപിന്‍ ചന്ദ്രന്‍, യുവമോര്‍ച്ച കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡന്റ് സി.പി. വിഷ്ണു എന്നിവരെ വളഞ്ഞിട്ട് മാരകമായി മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ പുറത്തും കാലിനും കൈക്കുമെല്ലാം ലാത്തികൊണ്ട് അടിച്ച പാടുകളുണ്ട്. മാര്‍ച്ച് കഴിഞ്ഞ് പിരിഞ്ഞുപോകുന്ന തിനിടെയും പോലീസ് പിന്തുടര്‍ന്ന് ഗ്രനേഡ് എറിഞ്ഞു.  ഇതിനിടെ സി.പി. വിഷ്ണു റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു.  

ജുബിന്റെയും സ്വരൂഹിന്റെയും കയ്യിലും കാലിലും മസിലുകളില്‍ രക്തം കട്ടപിടിച്ച നിലയിലാണ്. വിപിന്‍ദാസ് കോടഞ്ചേരിയുടെ മുഖത്താണ് അടിയേറ്റത്. പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അഡ്വ. പി.കെ. പ്രവീണിന്റെ കൈക്ക് മുറിവേറ്റിട്ടുണ്ട്. പ്രവീണ്‍ പുതുപ്പാടിയുടെ കൈക്കും പരിക്കുണ്ട്. വിവിധ മണ്ഡലം ഭാരവാഹികളായ വൈഷ്ണവേഷ്, ആനന്ദ് കൃഷ്ണന്‍, അഖില്‍,  വി.പി. നിഖില്‍, ജിഗേഷ്, കെ.ആര്‍. രാജേഷ്, യദുരാജ് എന്നിവരുടെ കൈക്കും കാലിനുമാണ് മര്‍ദ്ദനമേറ്റത്.

രാവിലെ ആദ്യം മാര്‍ച്ച് നടത്തിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകരെയും പോലീസ് തല്ലിച്ചതച്ചു. സംസ്ഥാനജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ ഉള്‍പ്പെടെ 15 പേര്‍ക്കാണ് പരിക്കേറ്റത്.  

Tags: പോലീസ്kozhikodeയുവമോര്‍ച്ച
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.