കുമളി: കള്ളക്കടത്തുകാരുടെ കാവല്ക്കാരാനായി നിലകൊള്ളുന്ന മുഖ്യമന്ത്രി പിണറായി വിജയന് തല്‍ സ്ഥാനം രാജിവച്ച് സംസ്ഥാനത്ത് അഴിമതി മുക്ത ഭരണത്തിന് അവസരമൊരുക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തെ ഞെട്ടിച്ച സ്വര്‍ണ്ണ കള്ളക്കടത്തിന് ഇടനിലക്കാരായത് മുഖ്യമന്ത്രിയുടെ ആശ്രിതരായി നില്ക്കുന്ന ഉന്നതരുടെ സംഘമാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന പിണറായി വിജയനെ പദവിയില്‍ നീക്കം ചെയ്യാന്‍ സിപിഎം തയ്യാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കുമളി, അണക്കര, വണ്ടിപ്പെരിയാര്‍, തുടങ്ങി പീരുമേട് നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചയത്തുകളില്‍ പ്രതിഷേധ ധര്‍ണ്ണ നടന്നു.
പരിപാടികള്‍ക്ക് നിയോജക മണ്ഡലം പ്രസിഡന്റ്് അജേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി മുരുകന്, നേതാക്കളായ എ.വി. മുരളീധരന്, റ്റി.സി. എബ്രാഹാം, സനോജ് കെ. സരസന്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാര്‍, വിവിധ മോര്‍ച്ച ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: