Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വണ്ടിപ്പെരിയാര്‍ മേഖലയില്‍ വന്യജീവി ശല്യം രൂക്ഷം

കഴിഞ്ഞ ദിവസം കടുവയെ കണ്ടതിന് സമീപം മ്ലാവിനെ ചത്ത നിലയിലും കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30യോടെ വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 10:36 am IST
inIdukki
1. വള്ളക്കടവ് ആറ്റുപറമ്പില്‍ ശ്രീധരന്റെ പുരയിടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ മ്ലാവ്. 2. അരണക്കല്ലില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തകര്‍ന്ന ഇരുചക്ര വാഹനങ്ങള്‍

1. വള്ളക്കടവ് ആറ്റുപറമ്പില്‍ ശ്രീധരന്റെ പുരയിടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ മ്ലാവ്. 2. അരണക്കല്ലില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തകര്‍ന്ന ഇരുചക്ര വാഹനങ്ങള്‍

വണ്ടിപ്പെരിയാര്‍: മേഖലയില്‍ വന്യജീവികളുടെ ശല്യം രൂക്ഷമാകുന്നു. ഇന്നലെ തേയിലത്തോട്ടത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ കാട്ടുപോത്ത് ആക്രമിച്ചു. കഴിഞ്ഞ ദിവസം കടുവയെ കണ്ടതിന് സമീപം മ്ലാവിനെ ചത്ത നിലയിലും കണ്ടെത്തി.  

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30യോടെ വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. കാട്ടുപോത്തിനെ കണ്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കും ഒരു സ്‌കൂട്ടറും കാട്ടുപോത്ത് ഇടിച്ച് തെറിപ്പിച്ചു. വാഹനങ്ങള്‍ നിരങ്ങി എട്ട് അടിയോളം താഴെയുള്ള കെട്ടിന് താഴേക്ക് വീണു. അരണക്കല്‍ എസ്‌റ്റേറ്റിലെ ഏശുരാജ്, രാജ്കുമാര്‍, കുമാര സ്വാമി എന്നിവരുടെ വാഹനങ്ങളാണ് കാട്ടുപോത്ത് തകര്‍ത്തത്. മൂന്ന് വണ്ടികള്‍ക്കും സാരമായ തകരാര്‍ ഉള്ളതായി ഉടമകള്‍ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഏറെ വൈകിയാണ് ഇവരെത്തിയത്.  

കഴിഞ്ഞവാരം വള്ളക്കടവിന് സമീപത്തെ ജനവാസ മേഖലയില്‍ കടുവ എത്തിയിരുന്നു. ആളുകള്‍ കൂടിയിട്ടും ബഹളം വെച്ചിട്ടും സ്ഥലം വിടാതെ കടുവ മേഖലയില്‍ തന്നെ തുടര്‍ന്നത് നാട്ടുകാരെ ആകെ ഭീതിയിലാഴ്‌ത്തിയിരുന്നു. ഇവിടെ നിന്ന് ഒരു കിലോ മീറ്ററോളം മാറിയാണ് ഇന്നലെ രാവിലെ മ്ലാവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ആറ്റുപറമ്പില്‍ ശ്രീധരന്‍ എന്നയാളുടെ സ്ഥലത്താണ് പിന്‍വശത്ത് എന്തോ കടിച്ച ചത്ത നിലയില്‍ മ്ലാവിനെ കാണുന്നത്.  

ഇരു സംഭവങ്ങളും പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ വരുന്ന മേഖലകളിലാണ്. എരുമേലി ഡിവിഷന് കീഴില്‍ വരുന്ന മേഖലയാണ് മ്ലാവിന് ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയോ പുലിയോ കൊന്നിട്ടതാകാം ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സാധാരണയായി ഇത്തരത്തില്‍ കൊന്ന ശേഷം ചീഞ്ഞ ശേഷമാകും ഇവയെ കടുവ ആഹാരമാക്കുന്നത്. സ്ഥലത്ത് വൈകിട്ടോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളു.  

അതേ സമയം വണ്ടിപ്പെരിയാര്‍ മേഖലയില്‍ വന്യജീവി ശല്യം അടുത്ത നാളുകളിലായി ഏറി വരികയാണെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെ ഏഴോളം പശുക്കളെ കടുവ കടിച്ച് കൊന്നിരുന്നു. വള്ളക്കടവ്, മാട്ടുപ്പെട്ടി, അരണക്കല്‍ മേഖലയിലാണ് കൂടുതല്‍ മൃഗങ്ങളിറങ്ങുന്നത്. ആന, കടുവ, പുലി, കരടി, കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളാണ് അധികമായി എത്തുന്നത്. ഇവ മനുഷ്യനെ ആക്രമിക്കുമെന്നതിനാല്‍ പ്രദേശവാസികള്‍ ഏറെ ഭയത്തിലാണ്.  

Tags: idukkiWild Animal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.