അടിമാലി: കത്തിപ്പാറ കെഎസ്ഇബി കോളനിയിലെ ട്രാന്‍സ്ഫോര്‍മര്‍ കാട് പിടിച്ച് മൂടിയ നിലയില്‍. കത്തിപ്പാറയില്‍ വൈദ്യുതി ബോര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥരടക്കം താമസിക്കുന്ന കോളനിയിലെ ട്രാന്ഫോര്മറാണ് കാടുമൂടി, കാട്ടുവള്ളികള്‍ പടര്‍ന്നു കയറി അപകടക്കെണിയായിട്ട് നില്‍ക്കുന്നത്.
സുരക്ഷക്ക് മുന്‍ഗണന നല്കുന്ന ഉന്നതന്മാരുടെ മൂക്കിനു താഴെ പോലും അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഉദാഹരണമാണിത്. ഇവിടെ ഇതാണെങ്കില്‍ നാട്ടിലാകമാനമുള്ള അവസ്ഥയും പരിതാപകരമാണ്. പലയിടങ്ങളിലും കാടുമൂടിയ ട്രാന്‍സ്ഫോര്‍മറുകളും പോസ്റ്റുകളും നിരവധിയാണ്.
അടിമാലി ടൗണില്‍ ബോര്‍ഡിന്റെ സെക്ഷന്‍ ഓഫീസിന്റെ പരിസരത്ത് പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോര്‍മറില്‍ പടര്‍ന്ന് കയറിയ കാട് മാധ്യമ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് ഏതാനും ദിവസം മുമ്പ് വെട്ടിമാറ്റിയത്. മഴക്കാലമായതോടെ അപകടക്കെണിയാകുകയാണ് ഇത്തരം ട്രാന്‍സ്ഫോര്‍മറുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: