കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ അടുപ്പക്കാരും സെക്രട്ടറിയുമടക്കമുളളവര് ഉള്‍പ്പെട്ട സ്വര്‍ണ്ണ കടത്ത് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് അന്വേഷിക്കുക, കള്ളക്കടത്തുകാര്‍ക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളാ മുഖ്യമന്ത്രിയുടെ ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര മേനോന്റെ അടുപ്പക്കാരിയും ഐ.ടി. വകുപ്പ് ജിവനക്കാരിയുമായ സ്വപ്ന സുരേഷ് ആസൂത്രണം ചെയ്ത സ്വര്‍ണ്ണ കള്ളകടത്ത് വളരെ ഗൗരവമേറിയതും രാജ്യത്തിന്റെ സുരക്ഷയെ പോലും വെല്ലുവിളിക്കുന്നതുമാണ്. 100 കോടിയിലധികം രൂപയുടെ കള്ളകടത്ത് നടന്ന ഇടപാട് ഒരു സാധാരണ ജീവനക്കാരിക്ക് ഒറ്റയ്ക്ക് സാധിക്കുന്നതല്ല. യു.എ.ഇ ഗവണ്മെന്റിനെ വരെ അപമാനിക്കാനും കബളിപ്പിക്കാനും ശ്രമിച്ച ഇടപാടില്‍ വന്‍സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാവും. മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ കോടികളുടെ ഇടപാട് നടക്കില്ല. അതുകൊണ്ട് കേരള പോലീസോ കേരളത്തിലെ മറ്റ് ഏജന്‍സികളോ അന്വേഷിച്ചാല്‍ സത്യം കണ്ടെത്താന്‍ സാധിക്കില്ല. അതുകൊണ്ട് സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം.
മുഖ്യമന്ത്രിയും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ഉപ്പെടെയുളളവര് പങ്കെടുത്ത യോഗങ്ങളിലും ചര്‍ച്ചകളിലും സ്വപ്ന സുരേഷ് പങ്കെടുത്തിട്ടും മുഖ്യമന്ത്രി ഇപ്പോള്‍ ഒഴിഞ്ഞു മാറുന്നത് അഴിമതിയില്‍ നിന്ന് രക്ഷപ്പെടാനാണ്. അഴിമതി തുറന്നു കാട്ടുന്നവരെ കേരള മുഖ്യമന്ത്രിയും സിപിഎമ്മും പരിഹസിക്കുന്നതും അപമാനിക്കുന്നതും പ്രധിഷേധാര്‍ഹമാണ്. വരും നാളുകളില്‍ പിണറായി സര്‍ക്കാര്‍ നേരിടാന്‍ പോകുന്നത് വലിയ വെല്ലുവിളി കളാണെന്ന് വേലായുധന് പറഞ്ഞു.
പ്രതിഷേധ യോഗത്തില്‍ യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ശ്രീജിത്ത് പാറക്കളായി, ജില്ല സെക്രട്ടറി സാഗര്‍ ചാത്തമത്ത് യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് രാഹുല്‍ പരപ്പ മണ്ഡലം ജനറല്‍ സെക്രട്ടറി ശരത് മരക്കാപ്പ് എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം: സ്വര്‍ണ്ണകള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നീലേശ്വരം മുന്‍സിപ്പല്‍ കമ്മറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നീലേശ്വരം ബസ്റ്റാന്റില്‍ ചേര്‍ന്ന പെതുയോഗം ബി ജെപി തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ:സി.കെ.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ ചാത്തമത്ത് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച നീലേശ്വരം മുന്‍സിപ്പല്‍ പ്രസിഡന്റ് ജയരാജന് പുതിയില്ലത്ത് സ്വാഗതവും, സെക്രട്ടറി കെ.വി.സുധീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: