ന്യൂദല്‍ഹി: ഇന്ത്യന്‍ അത്ലറ്റിക്സിന്റെ പ്രധാന പരിശീലകന് ബഹാദൂര്‍ സിങ് പടിയിറങ്ങുന്നു. 25 വര്‍ഷത്തെ നീണ്ട സേവനത്തിന് ശേഷമാണ് പടിയിറക്കം. കാലാവധി നീട്ടാന്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) വിസമ്മതിക്കുകയായിരുന്നു.
എഴുപത്തിനാലുകാരനായ ബഹാദൂര്‍ സിങ്ങിനെ സായിയുടെ നിയമാവലിയനുസരിച്ച് പ്രായപരിധി പിന്നിട്ടതോടെയാണ് ഒഴിയുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 1995ലാണ് ബഹാദൂര്‍ സിങ് ഇന്ത്യന്‍ അത്ലറ്റിക്സിന്റെ പ്രധാന പരിശീലകനായി ചുമതലയേറ്റത്. 1976ല്‍ അര്‍ജുന അവാര്‍ഡും 1998ല്‍ ദ്രോണാചാര്യ പുരസ്കാരവും ലഭിച്ചു. 1983ല്‍ പത്മശ്രീയും ലഭിച്ചിട്ടുണ്ട്. ഷോട്ട്പുട്ട് താരമായിരുന്ന ബഹാദൂര്‍ സിങ് 1980 മോസ്കോ ഒളിമ്പിക്സില്‍ പങ്കെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: