കൊച്ചി: വിദേശത്ത് നിന്ന് 30 കിലോ സ്വര്‍ണം ഡിപ്ലോമാറ്റിക് ചാനല്‍ വഴി കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയെപ്പോലും ചോദ്യം ചെയ്യേണ്ടി വരുന്ന സാഹചര്യം കേരളത്തിന് അപമാനകരമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതി അംഗവുമായ പി.സി. തോമസ്.
സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആളെ വിട്ടയയ്‌ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നാണ് വാര്‍ത്ത. ഇനിയും പല സമ്മര്‍ദ്ദങ്ങള്‍ കൂടുതലായി വരുമെന്നുള്ളതിന് സംശയമില്ല. ഡിപ്ലോമാറ്റിക് ചാനല്‍ വഴി ഇതിനുമുമ്പും സ്വര്‍ണക്കള്ളക്കടത്ത് നടത്തിയെന്നും ഏതാണ്ട് വ്യക്തമായിരിക്കുന്നു.
ഡിപ്ലോമാറ്റിക് ചാനലെന്നത് വിഐപിമാര്‍ക്ക് മാത്രമുള്ള വഴിയാണ്. ഏത് വിഐപിയുടെ പേരാണ് സ്വര്‍ണവുമായി യാത്ര ചെയ്തയാള്‍ ഉപയോഗിച്ചതെന്നും വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ വിഐപി ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. കള്ളക്കടത്തിന് വേണ്ടി ഇടപെട്ട ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നേ വരെ രാജ്യത്തുണ്ടാകാന്‍ വഴിയില്ലെന്നും തോമസ് പറഞ്ഞു.
















