Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

അറക്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയില്ല; രോഗികള്‍ ദുരിതത്തില്‍

ജീവനക്കാരുടെ കുറവ് മൂലമാണ് കിടത്തി ചികിത്സ നിര്‍ത്തിയതെന്നാണ് വിവരം. രണ്ട് നേഴ്‌സിങ് അസിസ്റ്റന്റുമാര്‍ പെന്‍ഷന്‍ ആയതിന് ശേഷം ഈ തസ്തികയില്‍ പുതിയ നിയമനം നടത്തിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 11:14 am IST
inIdukki
അറക്കുളം സര്‍ക്കാര്‍ ആശുപത്രി

അറക്കുളം സര്‍ക്കാര്‍ ആശുപത്രി

മൂലമറ്റം: അറക്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ നിര്‍ത്തിയതിനാല്‍ സാധാരണക്കാര്‍ ദുരിതത്തില്‍. ജീവനക്കാരുടെ കുറവ് മൂലമാണ് കിടത്തി ചികിത്സ നിര്‍ത്തിയതെന്നാണ് വിവരം.  രണ്ട് നേഴ്‌സിങ് അസിസ്റ്റന്റുമാര്‍ പെന്‍ഷന്‍ ആയതിന് ശേഷം ഈ തസ്തികയില്‍  

പുതിയ നിയമനം നടത്തിയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നേഴ്‌സിനെ തൊടുപുഴ ആശുപത്രിയിലേക്ക് മാറ്റി നിയമിച്ചു. മറ്റൊരു നഴ്‌സിന്റെ കുട്ടി അന്യസംസ്ഥാനത്ത് നിന്ന് വന്നതിനാല്‍ നിരീക്ഷണത്തിലുമാണ്. ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിദേശത്തേക്ക് ലീവെടുത്ത് പോയിട്ടുണ്ട്.ഇത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ ഡിഎംഒ ക്ക് റിപ്പോര്‍ട്ട് നല്‍കിയതുമാണ്.  

ജീവനക്കാരുടെ കുറവ് ചൂണ്ടി കാട്ടി കിടത്തി ചികിത്സ ആവശ്യമുള്ള രോഗികളെ ഇവിടെ പ്രവേശിപ്പിക്കാതെ തൊടുപുഴയ്‌ക്കും, ഇടുക്കിക്കും പറഞ്ഞ് വിടുകയാണ്. പതിനഞ്ചോളം കിടപ്പ് രോഗികള്‍ ഉണ്ടായിരുന്ന ഇവിടെ നിന്ന് എല്ലാവരേയും ജീവനക്കാര്‍ ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി.  

മൂന്ന് ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് ഉള്ള ഇവിടെ ഒപിയില്‍ 400ല്‍ പരം രോഗികള്‍ മരുന്ന് വാങ്ങാന്‍ ദിവസേന എത്തിയിരുന്നതാണ്. മുട്ടത്തും അറക്കുളത്തും മാത്രമാണ് കിടപ്പു രോഗികള്‍ ഉണ്ടായിരുന്നത്.  

ഇത് കഴിഞ്ഞാല്‍ കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ തൊടുപുഴയിലോ ഇടുക്കിയിലോ പോകണം.  അറക്കുളം പഞ്ചായത്ത് വനവാസി മേഖലയായതിനാലും കുളമാവ് മുത്തിയുരുണ്ടയാര്‍, വലിയമാവ് മുതല്‍ പുള്ളിക്കാനംവരെയും ചക്കിമാലി, മുല്ലക്കാനം മുതല്‍ കൂവപ്പിള്ളി വരെയുള്ള പ്രദേശങ്ങളിലെ ആളുകള്‍ അറക്കുളം ആശുപത്രിയെയാണ് ആശ്രയിച്ചിരുന്നത്.  

കിടത്തി ചികിത്സ നിര്‍ത്തിയതോടെ ഈ പ്രദേശങ്ങളിലെ സാധാരണക്കാര്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് മുട്ടത്തോ തൊടുപുഴയിലോ പോകേണ്ട അവസ്ഥയാണ്. വനവാസികളും സാധാരണക്കാരുമായ രോഗികള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടാകുന്നു. വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന അറക്കുളം സര്‍ക്കാര്‍ ആശുപത്രിയിലെ കിടത്തി ചികിത്സ നിര്‍ത്തിയത് സാധാരണക്കാരോടുള്ള അവഗണനയാണെന്നും, ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കിടത്തി ചികിത്സാ സൗകര്യം പുന:സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജീവനക്കാരുടെ കുറവ് കാരണം: ഡോ. അനില

രണ്ട് നേഴ്‌സിങ് അസിസ്റ്റന്റ്മാര്‍ റിട്ടയര്‍ ആയതിനാലാണ് പ്രതിസന്ധി ഉണ്ടായത് എന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.അനില പറഞ്ഞു. വിവരങ്ങള്‍ ഉന്നത അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവ് കാരണം രാത്രി ഡ്യൂട്ടിക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.  

താഴ്ന്ന വിഭാഗത്തിലേക്കുള്ള നഴ്‌സിങ്ങ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ കഴിഞ്ഞിട്ടുണ്ട്. പ്രമോഷന്‍ നല്‍കുവാനുള്ള കാലതാമസം മാത്രമാണ് ഉള്ളത്. നിലവില്‍ കുറവുള്ള ജീവനക്കാരെ നിയമിച്ചാല്‍ ഉടന്‍ കിടത്തി ചികിത്സ അനുവദിക്കും. ഇപ്പോഴത്തെ പ്രതിസന്ധി താത്കാലികമാണെന്നും കഴിവതും വേഗം പരിഹാരം കാണുമെന്നും മെഡിക്കല്‍ ചാര്‍ജ് ഓഫീസര്‍ ജന്മഭൂമിയോട് ഡോ. അനില പറഞ്ഞു.

Tags: സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

Kasargod

അവഗണനയുടെ നടുവില്‍ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.